

വിദേശ സർവകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കി നടി സനുഷ സന്തോഷ്. സ്കോട്ട്ലൻഡിലെ എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ഗ്ലോബൽ മെന്റൽ ഹെൽത്ത് & സൊസൈറ്റിയിൽ ആണ് സനുഷ എംഎസ്‌സി പൂർത്തിയാക്കിയത്. ബിരുദ ദാന ചടങ്ങിനു ശേഷമുള്ള ചിത്രം പങ്കിട്ടുകൊണ്ടാണ് താരം സന്തോഷം പങ്കുവച്ചത്.
രണ്ട് വർഷത്തെ സ്കോട്ട്ലൻഡ് ജീവിതത്തിൽ കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ളതാണ് സനൂഷയുടെ പോസ്റ്റ്. ഉറക്കമില്ലാതത്ത രാത്രികളും ആരോഗ്യ പ്രശ്നങ്ങളും നേരിട്ടെന്നും തന്റെ നേട്ടത്തിൽ അഭിമാനമുണ്ടെന്നും സനുഷ കുറിച്ചു. തനിക്കൊപ്പം നിന്ന കുടുംബത്തിണ് താരം തന്റെ ഈ നേട്ടം സമർപ്പിച്ചത്.
സനുഷയുടെ കുറിപ്പ് വായിക്കാം
ബിരുദ ദാന ചടങ്ങിൽ എന്റെ പേര് വിളിക്കുന്നതും കാത്തിരിക്കുമ്പോൾ, ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഈ നാട്ടിലേക്ക് വന്ന പെൺകുട്ടിയെ ഞാൻ ഓർത്തു. നീണ്ട 2 വർഷത്തെ പോരാട്ടങ്ങൾ, പഠനം ഉപേക്ഷിക്കാനുള്ള ചിന്ത, വീട് നഷ്ടപ്പെട്ടുവെന്ന തോന്നൽ, കരച്ചിൽ, ഉറക്കമില്ലാത്ത രാത്രികൾ, പാർട്ട് ടൈം ആൻഡ് ഫുൾ ടൈം ജോലികൾ, കഠിനാധ്വാനം, ആരോഗ്യപ്രശ്നങ്ങൾ, സമ്മർദം തുടങ്ങി ഓരോ വികാരവും മനസ്സിലൂടെ കടന്നുപോയി. പക്ഷേ ഇപ്പോൾ എന്റെ അധ്വാനങ്ങളെല്ലാം ഫലം കണ്ടുവെന്ന് ഞാൻ മനസ്സിലാക്കുന്നു. എല്ലായ്‌പ്പോഴും എന്റെ ശക്തിയായിരിക്കുന്നതിനും എന്നെ വഴിനടത്തുന്നതിനും ദൈവത്തിനു നന്ദി. ശക്തമായ പിന്തുണ നൽകി എനിക്കൊപ്പം നിന്ന കുടുംബത്തിന് അതിരറ്റ നന്ദി. എന്നിലുള്ള നിങ്ങളുടെ വിശ്വാസവും നിങ്ങൾ നൽകിയ പ്രോത്സാഹനവും പ്രാർഥനയുമെല്ലാമാണ് എന്നെ ഈ നിലയിൽ എത്തിച്ചത്. അതിനാൽ ഈ ബിരുദം നിങ്ങൾക്കുള്ളതാണ്. അച്ഛൻ, അമ്മ, അനിയൻ! ഞാൻ നേടിയ ഓരോ വിജയത്തിനും ഏറ്റവും ഉച്ചത്തിൽ കൈയ്യടിച്ച എന്റെ കുടുംബമേ, ഈ നേട്ടം നിങ്ങൾ മൂന്ന് പേർക്കുമായി സമർപ്പിക്കുന്നു. എനിക്ക് പിന്തുണയായി നിന്ന സംവിധായകൻ റോജിൻ തോമസ് ചേട്ടനും നന്ദി. എനിക്ക് പിന്തുണ നൽകിയ സുഹൃത്തുക്കളോടും നന്ദി പറയുന്നു. നിങ്ങളാണ് എന്റെ ജീവിതം എളുപ്പമാക്കിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്റെ പഠനകാലത്ത് എല്ലാ പിന്തുണയും നൽകിയ അധ്യാപകർക്കും സഹപാഠികൾക്കും നന്ദി പറയുന്നു. ഈ രണ്ട് വർഷം എന്റെ സ്വകാര്യതയെ മാനിച്ച നിങ്ങളെല്ലാവരോടും നന്ദി പറയാതിരിക്കാനാവില്ല.എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ഗ്ലോബൽ മെന്റൽ ഹെൽത്ത് ആൻഡ് സൊസൈറ്റിയിൽ ഞാൻ എംഎസ്‌സി ബിരുദധാരിയാണ്. അത് നിങ്ങളെ എല്ലാവരെയും അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്, അഭിമാനമുണ്ട്. ഞാൻ ഇവിടെ വന്നത് എന്തിനാണോ അത് നേടിയെടുത്തിരിക്കുന്നു. എന്നെ ഓർത്ത് ഞാൻ അഭിമാനം കൊള്ളുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
