'കല്ല്യാണം കഴിഞ്ഞാലും അമ്മയ്‌ക്കൊപ്പം ജീവിക്കണം', എന്താണ് പ്രശ്‌നം? സാറ അലി ഖാന്റെ അഭിമുഖം ഏറ്റെടുത്ത് ആരാധകർ

അമ്മയോട് പറയാത്തതായി ജീവിതത്തില്‍ ഒന്നുമില്ലെന്നാണ് നടിയുടെ വാക്കുകള്‍
സാറ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രം
സാറ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രം
Updated on
1 min read

മ്മയുമായുള്ള അടുപ്പത്തെക്കുറിച്ച് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട് ബോളിവുഡ് നടി സാറ അലി ഖാന്‍. അമ്മയാണ് തന്റെ വഴികാട്ടിയെന്നും പ്രചോദനമെന്നും പറയുന്ന നടി തന്റെ 'ജീവിതത്തിലെ മജീഷ്യന്‍' എന്നാണ് അമ്മ അമൃത സിങ്ങിന് നല്‍കിയിരിക്കുന്ന വിശേഷണം. ഇപ്പോഴിതാ അമൃതയുടെ ജന്മദിനത്തില്‍ ഒരു മുന്‍കാല അഭിമുഖത്തില്‍ സാറ പറഞ്ഞ ഒരു കാര്യമാണ് ആരാധകര്‍ ആഘോഷമാക്കുന്നത്. വിവാഹത്തിന് ശേഷവും അമ്മയോടൊത്ത് ജീവിക്കണമെന്നാണ് ആഗ്രഹമെന്ന നടിയുടെ വാക്കുകളാണ് ഇത്. 

'എന്റെ മുന്നോട്ടുള്ള ജിവിതം അമ്മയോടൊപ്പം ചിലവിടണമെന്നാണ് ആഗ്രഹം. ഇത് കേള്‍ക്കുമ്പോള്‍ അമ്മയ്ക്ക് സങ്കടമാകും, കാരണം അത്രമാത്രം ഒരുക്കങ്ങളാണ് എന്റെ കല്യാണത്തിനായി പദ്ധതിയിട്ടിരിക്കുന്നത്. പക്ഷെ അമ്മയ്ക്കും എന്റെയൊപ്പം വന്നുകൂടെ, എന്താണ് പ്രശ്‌നം? ', 2019ല്‍ നല്‍കിയ അഭിമുഖത്തില്‍ സാറ പറഞ്ഞതിങ്ങനെ. 

അമ്മയോടൊപ്പം കറങ്ങിനടക്കാനാണ് തനിക്ക് ഏറെ ഇഷ്ടമെന്നും കുറച്ച് ദിവസങ്ങള്‍ കാണാതിരുന്നാല്‍ തന്നെ ഒരുപാട് മിസ് ചെയ്യുമെന്നും സാറ പറഞ്ഞിട്ടുണ്ട്. അമ്മയോട് പറയാത്തതായി ജീവിതത്തില്‍ ഒന്നുമില്ലെന്നാണ് നടിയുടെ വാക്കുകള്‍. ഇങ്ങനെയൊക്കെയാണെങ്കിലും താന്‍ പേടിക്കുന്ന ഒരേ ഒരാള്‍ അമ്മ തന്നെയാണെന്നും സാറ പറഞ്ഞിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com