'ഹണിട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രനു തോന്നിയ ബുദ്ധി മുകേഷിനും തോന്നട്ടെ, രാജിവെച്ച് മാറി നിൽക്കൂ': സാറ ജോസഫ്

ലൈംഗികാരോപണം നേരിടുന്ന എംഎൽഎ രാജിവെച്ച് അന്വേഷണം നേരിടേണ്ടതില്ലെന്ന് പറയുന്ന സർക്കാർ എന്ത് സുരക്ഷിതത്വമാണ് സമൂഹത്തിന് വാഗ്ദാനം ചെയ്യുന്നതെന്ന് സാറ ജോസഫ് ചോദിച്ചു
sara joseph
സാറ ജോസഫ്ഫെയ്‌സ്ബുക്ക്
Updated on
1 min read

ടനും എംഎൽഎയുമായ മുകേഷിനെതിരെ ഉയർന്ന് ലൈം​ഗിക ആരോപണത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരി സാറ ജോസഫ്. ലൈംഗികാരോപണം നേരിടുന്ന എംഎൽഎ രാജിവെച്ച് അന്വേഷണം നേരിടേണ്ടതില്ലെന്ന് പറയുന്ന സർക്കാർ എന്ത് സുരക്ഷിതത്വമാണ് സമൂഹത്തിന് വാഗ്ദാനം ചെയ്യുന്നതെന്ന് സാറ ജോസഫ് ചോദിച്ചു. ഹണിട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രൻ ചെയ്തതുപോലെ മുകേഷും രാജിവെച്ച് മാറി നിൽക്കണമെന്നും ഫെസ്ബുക്കിൽ കുറിച്ചു.

sara joseph
അഞ്ചു ദിവസത്തേക്ക് മുകേഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി, മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നിനു പരിഗണിക്കും

ഒരു എംഎൽഎയെയോ പാർട്ടിക്കാരനെയോ അല്ല സംരക്ഷിയ്ക്കുന്നത്. ലൈംഗികകുറ്റാരോപിതനെയാണ്. മാതൃകാപരമായി രാജിവെച്ച് മാറിനിന്ന് അന്വേഷണത്തെ നേരിടാൻ അയാളെ പ്രേരിപ്പിക്കുന്നതിനുപകരം സമൂഹമനസ്സിൽ നിലനിൽക്കുന്ന അരക്ഷിതത്വവും ഭയവും വർദ്ധിപ്പിക്കുന്ന നയമാണ് നിങ്ങൾ കൈക്കൊള്ളുന്നത്. നിങ്ങൾക്കുവേണ്ടി മിണ്ടാതിരിക്കുന്ന സകല ബുദ്ധിജീവികളോടും സാംസ്കാരികപ്രവർത്തകരോടുംപുരോഗമനവാദികളോടും കണക്കുതീർക്കുന്ന കാലം വരികതന്നെ ചെയ്യുമെന്നും സാറ ജോസഫ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സാറ ജോസഫിന്റെ കുറിപ്പ്

രാജ്യത്ത് നടക്കുന്ന ലൈംഗികഅക്രമങ്ങൾ ക്രൂരതയുടെ കാര്യത്തിൽ അങ്ങേയറ്റം വരെ പോയിക്കൊണ്ടിരിയ്ക്കയാണ്.പിജിഡോക്ടറുടെ കൊലയടക്കം നിർഭയ,സൗമ്യ,ജിഷ...

സ്ത്രീകളും കുട്ടികളും ക്വീർ മനുഷ്യരും ദുർബ്ബലരായ ആൺകുട്ടികളും അവരുടെയൊക്കെ മാതാപിതാക്കളും അനുഭവിക്കുന്ന അരക്ഷിതത്വവും ഭയവും വേദനയും സർക്കാരിന് ഒരു വിഷയമല്ലേ?

ലൈംഗികാരോപണം നേരിടുന്ന എം എൽഎ മുകേഷ് രാജിവെച്ച് അന്വേഷണം നേരിടേണ്ടതില്ലെന്ന് പറയുന്ന സർക്കാർ എന്ത്സുരക്ഷിതത്വമാണ് സമൂഹത്തിന് വാഗ്ദാനം ചെയ്യുന്നത്? അധികാരത്തിലിരിക്കുന്നവർ തന്നെ ഇങ്ങനെ സംരക്ഷിയ്ക്കപ്പെടുകയാണെങ്കിൽ സാധാരണക്കാർക്ക് എന്ത് വിശ്വാസമാണ് നിങ്ങളിലുണ്ടാവുക?

നിങ്ങൾ ഇപ്പോൾ നിങ്ങളുടെ ഒരു എം എൽഎയെയോ പാർട്ടിക്കാരനെയോ അല്ല സംരക്ഷിയ്ക്കുന്നത്. ലൈംഗികകുറ്റാരോപിതനെയാണ്.

മാതൃകാപരമായി രാജിവെച്ച് മാറിനിന്ന് അന്വേഷണത്തെ നേരിടാൻ അയാളെ പ്രേരിപ്പിക്കുന്നതിനുപകരം സമൂഹമനസ്സിൽ നിലനിൽക്കുന്ന അരക്ഷിതത്വവും ഭയവും വർദ്ധിപ്പിക്കുന്ന നയമാണ് നിങ്ങൾ കൈക്കൊള്ളുന്നത്.

നിങ്ങൾക്കുവേണ്ടി മിണ്ടാതിരിക്കുന്ന സകല ബുദ്ധിജീവികളോടും സാംസ്കാരികപ്രവർത്തകരോടുംപുരോഗമനവാദികളോടും കണക്കുതീർക്കുന്ന കാലം വരികതന്നെ ചെയ്യും.

ഹണിട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രനു തോന്നിയ ബുദ്ധി മുകേഷിനു തോന്നട്ടെ.

മുകേഷിനോടു പറയാനുള്ളത്: രാജി വെച്ച് മാറിനിൽക്കൂ.നിങ്ങൾ കുറ്റക്കാരനല്ലെങ്കിൽ തിരിച്ചുവരൂ. ജനം നിങ്ങളെ മനസ്സിലാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com