

തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് നടി മഞ്ജു വാര്യർ. കഴിഞ്ഞ ദിവസം തന്റെ പുതിയ റൈഡിന്റെ വിശേഷം മഞ്ജു പങ്കുവച്ചിരുന്നു. നിമിഷ നേരം കൊണ്ടാണ് മഞ്ജു വാര്യരുടെ ഈ പോസ്റ്റ് വൈറലായി മാറിയത്. ധനുഷ്കോടി വഴി ബൈക്ക് ഓടിക്കുന്ന മഞ്ജുവിനെയായിരുന്നു വിഡിയോയില്‍ കാണാനാവുക.
ഇരുന്നും നിന്നുമെല്ലാം താരം വണ്ടി ഓടിക്കുന്നത് വിഡിയോയില്‍ കാണാം. പിന്നാലെ നിരവധി പേരാണ് പ്രശംസയുമായി രംഗത്തെത്തിയത്. റോള്‍ മോഡലാണ് മഞ്ജു എന്നാണ് ഏവരും പറഞ്ഞത്.
പെൺകുട്ടികൾക്ക് പഠിക്കാൻ ഒരു മികച്ച പാഠപുസ്തകമാണ് മഞ്ജു വാര്യർ എന്ന് ശാരദക്കുട്ടി പറയുന്നു. കുടുംബത്തിന് താനില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ലെന്ന് മാത്രമല്ല, തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ലെന്നും തെളിയിച്ച സ്ത്രീയാണ് താരമെന്നും അവർ പറയുന്നു.
ശാരദക്കുട്ടിയുടെ കുറിപ്പിന്റെ പൂർണരൂപം
ആണിനും വീടിനും കുടുംബത്തിനും സദാചാരബോധ്യങ്ങൾക്കും കടമകൾക്കും അച്ചടക്കങ്ങൾക്കും നിന്ദകൾക്കും വഴങ്ങാതെ പറന്നു നടന്നു ജീവിക്കുവാൻ കേരളം കണി കണ്ടുണരുന്ന പെണ്മ. എളുപ്പമായിരുന്നില്ല അവളുടെ വളർച്ചയുടെ വഴികൾ.
കഴിവുകൾ തേച്ചു മിനുക്കി നില നിർത്തുന്ന മിടുക്കിൻ്റെ പേരാണ് മഞ്ജു വാര്യർ. കുടുംബത്തിന് താനില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നു മാത്രമല്ല, തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നും തെളിയിച്ച സ്ത്രീ. പെൺകുട്ടികൾക്ക് പഠിക്കാൻ ഒരു മികച്ച പാഠപുസ്തകം - അതാണ് മഞ്ജു വാര്യർ .അതിരുകൾ ഭേദിക്കാനുള്ള ഈ കഴിവിനും ധൈര്യത്തിനും big Salute.
സിനിമയില്‍ നിന്നും ഒരിടവേള എടുത്ത ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ തിരിച്ചുവന്നത്. പിന്നീട് മലയാളത്തിന് പുറമേ തമിഴ് സിനിമകളിലും മഞ്ജു സജീവമായി. എംപുരാൻ ആണ് മഞ്ജു വാര്യരുടേതായി ഒടുവിലെത്തിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates