

മലയാളത്തിന്റെ ഒ.ജി എന്റര്‍ടെയ്‌നര്‍ നിവിന്‍ പോളിയുടെ തിരിച്ചുവരവിനാണ് ഈ ക്രിസ്മസ് കാലം ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിക്കുന്നത്. പരീക്ഷണങ്ങള്‍ക്ക് പിന്നാലെ പോയും മോശം തിരക്കഥകളും മൂലം തുടര്‍ച്ചയായി പരാജയം നേരിടേണ്ടി വന്ന താരമാണ് നിവിന്‍ പോളി. ഒരുകാലത്ത് ബോക്‌സ് ഓഫീസില്‍ നിവിന് വട്ടം വെക്കാന്‍ ആരുമുണ്ടായിരുന്നില്ല. സാക്ഷാല്‍ മോഹന്‍ലാലിനെ പോലും പലവട്ടം നിവിന്‍ ക്ലാഷില്‍ പിന്നിലാക്കിയിട്ടുണ്ട്. ഫെസ്റ്റിവല്‍ കാലമെന്നാല്‍ നിവിന്‍ പോളി ചിത്രങ്ങളുടെ കാലമായിരുന്നു.
എന്നാല്‍ 2019 ന് ശേഷം ഒരൊറ്റ ബോക്‌സ് ഓഫീസ് വിജയം പോലും നിവിന്‍ പോളിയ്ക്ക് നേടാന്‍ സാധിച്ചിരുന്നില്ല. മലയാള സിനിമ അതിര്‍ത്തിയുടെ അതിരുവരമ്പുകള്‍ക്ക് അപ്പുറത്തേക്ക് പടര്‍ന്നു പന്തലിക്കുന്ന കാലത്ത്, ഒരുകാലത്തെ ട്രെന്റ് സെറ്റര്‍ മാത്രം ചിത്രത്തിലില്ലാതാകുന്നത് പ്രേക്ഷകര്‍ക്കും സങ്കടക്കാഴ്ചയായിരുന്നു. നല്ലൊരു സിനിമയുമായി നിവിന്‍ പോളി തിരികെ വരണമെന്ന് അവരും ആഗ്രഹിച്ചിരുന്നു. ഒടുവില്‍ നിവിന്‍ പോളി തിരിച്ചു വന്നിരിക്കുകയാണെന്നാണ് സര്‍വ്വം മായയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
ഇന്നും ആര്‍ക്കും തൊടാന്‍ പറ്റാത്തതാണ് നിവിന്‍ പോളിയുടെ സോണ്‍ എന്ന് ഒരിക്കല്‍ കൂടി അടിവരയിടുകയാണ് സര്‍വ്വം മായ. ഹൊറര്‍ കോമഡിയായ ചിത്രത്തിന് ലഭിക്കുന്നത് മികച്ച പ്രതികരണങ്ങളാണ്. ഒ.ജി എന്റര്‍ടെയ്‌നറുടെ ഒ.ജി ഫീല്‍ ഗുഡ് ചിത്രമെന്നാണ് സര്‍വ്വം മായയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍. ആദ്യ നാളുകളില്‍ വലിയ മുന്നേറ്റം തന്നെ കളക്ഷനില്‍ സ്വന്തമാക്കാന്‍ സര്‍വ്വം മായയ്ക്ക് സാധിച്ചിട്ടുണ്ടൈന്നാണ് റിപ്പോര്‍ട്ടുകള്‍.
വേര്‍ഡ് ഓഫ് മൗത്തിലൂടെ കൂടുതല്‍ പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാന്‍ വരും ദിവസങ്ങളിലും സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
കണക്കുകള്‍ പ്രകാരം ആദ്യ ദിവസം മാത്രം കേരളത്തില്‍ നിന്നും സര്‍വ്വം മായ നേടിയത് മൂന്നരക്കോടിയാണ്. ഗള്‍ഫ് മാര്‍ക്കറ്റില്‍ നിന്നും 3.05 കോടിയും റസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്നും 40 ലക്ഷവും ചിത്രം നേടിയിട്ടുണ്ട്. സര്‍വ്വം മായയുടെ ആദ്യ ദിവസത്തെ ആഗോഴ കളക്ഷന്‍ എട്ട് കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അവധിക്കാലം ആയതിനാല്‍ വരും ദിവസങ്ങളിലും ഈ കുതിപ്പ് തുടരാന്‍ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. 50 കോടിയിലേക്കുള്ള യാത്രയിലാണ് ചിത്രമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം കാലങ്ങള്‍ക്ക് ശേഷമുള്ള നിവിന്‍ പോളി-അജു വര്‍ഗ്ഗീസ് കോമ്പോയുടെ തിരിച്ചുവരവ് എന്ന രീതിയിലും ആഘോഷിക്കപ്പെടുന്നുണ്ട്. അഖില്‍ സത്യന്‍-നിവിന്‍ പോളി കൂട്ടുകെട്ട് മലയാള സിനിമയിലെ പുതിയൊരു ഹിറ്റ് ജോഡിയായി മാറാനുള്ള സാധ്യതകളും തുറന്നു വന്നിരിക്കുകയാണ്. ചിത്രത്തിലെ റിയ ഷിബുവിന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates