

സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ ബോഡിഷേയിമിങ് കമന്‍റുകള്‍ പോസ്റ്റുചെയ്തവര്‍ക്ക് മറുപടിയുമായി ഗായിക സയനോര ഫിലിപ്പ്. വസ്ത്രവും കാലുകളുടെ നിറവും ചൂണ്ടിക്കാട്ടിയായിരുന്നു പലരുടെയും വിമർശനം.
'ഇവിടെ വന്നു സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യർഥന. എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം, ഇവിടുന്ന് ഒന്ന് ഒഴിഞ്ഞു തന്നാൽ വളരെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകൾ ഫോളോ ചെയ്യണം എന്ന യാതൊരു മുൻവിധിയും എനിക്കില്ല. കറുത്ത കാലുകൾ ആണെങ്കിലും അത് എന്റെ കാലുകളാണ്. ഞാൻ അതിൽ അഭിമാനം കൊള്ളുന്നു. ഇനിയും കാണിക്കുന്നതായിരിക്കും. നിങ്ങൾ എന്നെക്കുറിച്ച് എന്തു വിചാരിച്ചാലും ഒരും ചുക്കും ഇല്ല. ആരെയും നിർബന്ധിച്ച് ഇവിടെ പിടിച്ചു നിർത്തിയിട്ടില്ല. Live and let live എന്നതിന്റെ അർഥം മനസ്സിലാകാത്ത ഒരാൾ ആണ് നിങ്ങളെങ്കിൽ ഈ പേജ് നിങ്ങള്‍ക്കുള്ളതല്ല’- സയനോര മറുപടി കമന്‍റായി കുറിച്ചു.
ഗായികയുടെ പ്രതികരണം ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു. നേരത്തെയും ബോഡിഷേയിമിങ്ങ് നേരിട്ടിട്ടുള്ള ആളാണ് സയനോര. വിമർശനങ്ങൾക്ക് അതേ ഭാഷയിൽ തന്നെ താരം പ്രതികരിക്കാറുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates