'മുട്ടനാടുകള്‍ തമ്മില്‍ കൂട്ടി ഇടിക്കുമ്പോള്‍ ചോര കുടിക്കുന്ന ചെന്നായ ആവരുത്'; ഉണ്ണി മുകുന്ദനെതിരെ അഭിലാഷ് പിള്ള

മാളികപ്പുറം താന്‍ സംവിധാനം ചെയ്ത സിനിമയാണെന്ന് ഉണ്ണി മുകുന്ദന്‍ പലയിടത്തും പറഞ്ഞു. വിവാദങ്ങളില്‍ പങ്കുണ്ടെന്നും അഭിലാഷ് പിള്ള
Unni Mukundan, Abhilash Pillai
Unni Mukundan, Abhilash Pillai
Updated on
1 min read

ഉണ്ണി മുകുന്ദനെതിരെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മുരളി കുന്നുംപുറത്തിന്റെ തുറന്ന് പറച്ചിലിന് മറുപടി നല്‍കവെയായിരുന്നു അഭിലാഷ് പിള്ള ഉണ്ണി മുകന്ദനെതിരെ രംഗത്തത്തിയത്. മുട്ടനാടുകള്‍ തമ്മില്‍ കൂട്ടി ഇടിക്കുമ്പോള്‍ ചോര കുടിക്കുന്ന ചെന്നായ ആവരുതെന്നാണ് അഭിലാഷ് പിള്ള ഉണ്ണി മുകുന്ദനോട് പറയുന്നത്. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അഭിലാഷ് പിള്ള.

Unni Mukundan, Abhilash Pillai
7 കോടിയുടെ നഷ്ടം മുരളി തെളിയിക്കട്ടെ, സുമതി വളവിന് 10 കോടി ബജറ്റ് വരുമെന്ന് പറഞ്ഞിരുന്നു: അഭിലാഷ് പിള്ള

മാളികപ്പുറം താന്‍ സംവിധാനം ചെയ്ത സിനിമയാണെന്ന് ഉണ്ണി മുകുന്ദന്‍ പലയിടത്തും പരോക്ഷമായി പറഞ്ഞിരുന്നുവെന്നും അഭിലാഷ് പറയുന്നു. വിഷ്ണു ശശി ശങ്കറിന് സംവിധാനം അറിയില്ലെന്ന് പറയുന്നതിനേയും അഭിലാഷ് തള്ളിക്കളഞ്ഞു. വിഷ്ണുവിന് പണി അറിയാം എന്നുള്ളതു കൊണ്ടാണ് സുമതി വളവ് ചെയ്തതെന്നാണ് അഭിലാഷ് പറയുന്നത്.

Unni Mukundan, Abhilash Pillai
പ്രസവത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശം; അഖില്‍ മാരാര്‍ക്കെതിരെ പരാതി നല്‍കി ഡോക്ടര്‍

ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ഉണ്ണി മുകുന്ദന് പങ്കുണ്ടെന്നും അഭിലാഷ് പിള്ള പറഞ്ഞു. ഉണ്ണി മുകുന്ദന്‍ മുരളി കുന്നുംപുറത്തെ വിളിക്കുകയും സിനിമ ചെയ്യാമെന്ന് പറഞ്ഞതും നല്ലതാണെന്നും ആ സിനിമ സംഭവിക്കണമെന്നും അഭിലാഷ് പറഞ്ഞു. സത്യം ഒരുനാള്‍ പുറത്ത് വരുമെന്ന ഉണ്ണി മുകുന്ദന്റെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് കണ്ടു. ഇന്നലെ മുതല്‍ വിഷ്ണുവിന് സംവിധാനം അറിയില്ലെന്നും ഉണ്ണി മുകന്ദനാണ് സംവിധാനം ചെയ്തതെന്നും പറഞ്ഞുള്ള പിആര്‍ വര്‍ക്കുകള്‍ കാണുന്നു. ഉണ്ണി മുകുന്ദനെ പുകഴ്ത്തുന്ന പിആര്‍ വര്‍ക്ക് നടക്കുന്നുണ്ടെന്നും അഭിലാഷ് പറയുന്നു.

അതേസമയം മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങളെ അഭിലാഷ് പിള്ള തള്ളിക്കളഞ്ഞു. 7 കോടിയുടെ നഷ്ടമുണ്ടായെന്ന് മുരളി തെളിയിക്കണമെന്നാണ് അഭിലാഷ് പിള്ള പറയുന്നത്. വിഡിയോ വന്നതിന് പിന്നാലെ മുരളി കുന്നുംപുറത്തിനെ വിളിച്ചിരുന്നു. അബദ്ധം പറ്റിയെന്നാണ് അദ്ദേഹം പറഞ്ഞതെന്നും അഭിലാഷ് പിള്ള പറയുന്നു. അതേസമയം തന്നോട് അടുത്ത സിനിമ ചെയ്താലോ എന്ന് ആവശ്യപ്പെട്ട് മുരളി തന്നെയാണെന്നാണും അഭിലാഷ് പിള്ള പറയുന്നു.

Summary

Scriptwriter Abhilash Pillai lashes out against Unni Mukundan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com