

സിനിമ-സീരിയിൽ നടി ശരണ്യ ശശിയുടെ അകാലത്തിലുള്ള മരണം മലയാളികളെ ഏറെ ദുഃഖത്തിലാഴ്‌ത്തിയിരുന്നു. തലയിൽ ട്യൂമർ ബാധിച്ചതിനെ തുടർന്ന് 2021ലായിരുന്നു താരം വിടവാങ്ങിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായ ശരണ്യയുടെ പിറന്നാൾ ദിനത്തിൽ നടി സീമ ജീ നായർ ഫെയ്‌സ്‌ബുക്കിൽ കുറിച്ച വാക്കുകൾ ആരാധകർക്കിടയിൽ നൊമ്പരമാവുകയാണ്.ശരണ്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നടി സീമ. താരം അസുഖ ബാധിതയായത് മുതൽ സീമ ഒപ്പമുണ്ടായിരുന്നു. ശരണ്യയ്‌ക്ക് സ്വർഗത്തിൽ പിറന്നാൾ ആശംസിച്ച് തുടങ്ങുന്ന പോസ്റ്റിൽ താരത്തോടുള്ള സ്‌നേഹവും നടി പങ്കുവെച്ചു.
സീമയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഞങ്ങളുടെ പ്രിയപ്പെട്ട മോൾക്ക് ഇന്ന് സ്വർഗ്ഗത്തിൽ പിറന്നാൾ.. അവൾ അവിടെ അടിച്ചു പൊളിയ്ക്കുന്നുണ്ടാവും.. അവളെ സ്നേഹിച്ചവരുടെ മനസ്സിൽ തീച്ചൂളകൾ കോരിയിട്ട് ശാരു കടന്നു പോയപ്പോൾ.. ആ തീച്ചൂളകളുടെ ചൂട് ഇന്നും ഞങ്ങളുടെ നെഞ്ചിലുണ്ട്.. അവൾ എവിടെയായിരുന്നാലും സന്തോഷത്തോടെ ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.. കോവിഡിന് ശേഷമുള്ള പൊങ്കാലയ്ക്കായി ഞാൻ ചെന്നപ്പോൾ എല്ലാവരും നിന്നെയാണ് ചോദിച്ചത്.. പണ്ടത്തെ പൊങ്കാലയ്ക്ക് നമ്മൾ ഒരുമിച്ചുള്ള ഫോട്ടോ പലരുടെയും കയ്യിൽ ഉണ്ടെന്ന്.. അതെനിക്കയച്ചു തരാമെന്നും പറഞ്ഞു എന്റെ നമ്പറും വാങ്ങിയിട്ടുണ്ട്.. ഞാൻ എല്ലാവരോടും പറഞ്ഞു ഈ പൊങ്കാല നീ കാണുന്നുണ്ടെന്നു.. എല്ലാരും കണ്ടിട്ടുണ്ടാവും.. നന്ദുട്ടനും, സുരേഷും, അഥീനയും, ശാലിനിയും, പ്രഭുവും, ശ്രീകലയും അങ്ങനെ അങ്ങനെ എല്ലാരും... മോളെ MANY MANY HAPPY RETURNES OF THE DAY.. എല്ലാവരും നിന്നോട് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്.. LOVE YOU SO MUCH..
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates