അമ്മയുടെ എച്ചിൽ പാത്രം എന്നെങ്കിലും നിങ്ങൾ കഴുകിവച്ചിട്ടുണ്ടോ? വിഡിയോയുമായി ജിഷിൻ മോഹൻ; വൈറൽ

അന്ന് മുതല്‍ ഞാന്‍ കഴിച്ച പാത്രം ഞാന്‍ തന്നെയാണ് കഴുകി വയ്ക്കാറുള്ളത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ലയാളി ടെലിവിഷൻ പ്രേമികൾക്ക് സുപരിചിതനാണ് ജിഷിൻ മോഹൻ. സോഷ്യൽ  മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ വിഡിയോ ആണ്. ഭക്ഷണം കഴിച്ച പാത്രം കഴുകി വയ്ക്കുന്നതിനെക്കുറിച്ചാണ് താരത്തിന്റെ വിഡിയോ. കണ്ണൂരിലെ തന്റെ വീട്ടിൽ എത്തിയപ്പോഴാണ് വിഡിയോ എടുത്തിരിക്കുന്നത്. ചെറുപ്പം മുതൽ താനും ചേട്ടനും കഴിച്ച പാത്രം കഴുകി വയ്ക്കാറുണ്ട് എന്നാണ് താരം പറയുന്നത്. കൂടാതെ അമ്മയുടെ എച്ചിൽ പാത്രം കഴുകിയിട്ടുണ്ടോ എന്നും താരം ചോദിക്കുന്നു. താൻ കഴുകിയിട്ടുണ്ടെന്നും അപ്പോൾ മാത്രമാണ് ആ വികാരം മനസിലാക്കാൻ സാധിക്കുകയൊള്ളൂ എന്നാണ് ജിഷിൻ പറയുന്നത്. മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക ലഭിക്കുന്നത്. 

ജിഷിന്റെ വിഡിയോയിൽ നിന്ന്

ഞാനിപ്പോൾ കണ്ണൂരിലെ എന്റെ വീട്ടിലാണ്. ഞാൻ ഭക്ഷണം കഴിച്ച പാത്രവും കുറച്ചു പാത്രങ്ങളും ഈ സിങ്കിലുണ്ട്. എന്റെ പാത്രം ഞാനാണ് കഴുകിവയ്ക്കാറുള്ളത്. ഞാനും ഏട്ടനും ചെറുതായിരിയ്ക്കുന്ന സമയത്ത് അമ്മയ്ക്ക് വയ്യാതെയായി. അപ്പോള്‍ അച്ഛന്‍ പറഞ്ഞു ''അമ്മയ്ക്ക് വയ്യാത്തതല്ലേ നിങ്ങള്‍ കഴിച്ച പാത്രം കഴുകി വയ്ക്കണം. കൂടെ സിങ്കിൽ കിടക്കുന്ന പാത്രങ്ങൾ കൂടി കഴികിവച്ചാൽ അമ്മയ്ക്ക് സഹായമാകും'' എന്ന്. അന്ന് മുതല്‍ ഞാന്‍ കഴിച്ച പാത്രം ഞാന്‍ തന്നെയാണ് കഴുകി വയ്ക്കാറുള്ളത്. ഞാന്‍ കഴിച്ച പാത്രത്തിനൊപ്പം, ഞങ്ങള്‍ക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കിയ ഏതാനും ചില പാത്രങ്ങള്‍കൂടെ സിങ്കില്‍ ഉണ്ടെങ്കില്‍ അതും കഴുകി വയ്ക്കും. വര്‍ഷങ്ങളായുള്ള ശീലമാണ്. ഞാന്‍ ഇത് പറയുന്നത് ആണ്‍കുട്ടികളെ ഉദ്ദേശിച്ചാണ്. നമ്മള്‍ രാവിലെ കുളിച്ചൊരുങ്ങി പുറത്തേക്ക് പോകും. ഫ്രഡ്‌സിനൊപ്പം കറങ്ങിയും സിനിമ കണ്ടും കളിച്ചും വരുമ്പോള്‍ അമ്മ എന്തെങ്കിലും ടിവിയില്‍ കണ്ടു കൊണ്ടിരിക്കുകയായിരിയ്ക്കും. നമുക്കുള്ള ഭക്ഷണവും മറ്റ് കാര്യങ്ങളും എല്ലാം ഒരുക്കി വച്ച് അപ്പോഴായിരിയ്ക്കും അമ്മ ഒന്ന് ഇരുന്നത്. നമ്മള്‍ വേഗം വന്ന് റിമോട്ട് തട്ടിപ്പറിച്ച് എന്തെങ്കിലും സ്‌പോട്‌സ് എങ്ങാനും വയ്ക്കും. ആ സമയം അമ്മയ്ക്ക് കൊടുത്തൂടെ.

നിങ്ങളാരെങ്കിലും അമ്മ കഴിച്ച, പാത്രം കഴുകിയിട്ടുണ്ടോ.. ഞാന്‍ കഴുകിയിട്ടുണ്ട്. അപ്പോള്‍ മാത്രമാണ് ആ ഒരു വികാരം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. വര്‍ഷങ്ങളായി നമ്മളുടെ എച്ചില്‍ പാത്രം കഴുകുകയും നമുക്കുള്ളതെല്ലാം ഉണ്ടാക്കി തരികയും ചെയ്യുന്ന അമ്മയുടെ എച്ചില്‍ പാത്രം ഒന്ന് കഴുകി വച്ചാല്‍ എന്താണ്. ചിന്തിക്കൂ. ഈ മെസേജ് കണ്ട് എന്നെ കളിയാക്കാനും പൊങ്കാല ഇടാനും ചിലരെങ്കിലും വരാതിരുക്കില്ല. പക്ഷെ ആരെങ്കിലും ഒരാള്‍ എങ്കിലും ഇതേ കുറിച്ച് ചിന്തിച്ചാല്‍ അത് മതി എനിക്ക്. നമ്മള്‍ നമ്മുടെ ജീവിതത്തില്‍ ബോധപൂര്‍വ്വമല്ലാതെ ചെയ്യുന്ന ചില കാര്യങ്ങളില്‍, ചിന്താഗതിയില്‍ ചെറിയ ഭേദഗതി വരുത്തിയാല്‍ ഇതുപോലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നമ്മുടെ ഉറ്റവര്‍ക്ക് നല്‍കാന്‍ കഴിയും എന്ന് ഞാന്‍ മനസ്സിലാക്കിയത് നിങ്ങളോട് ഷെയര്‍ ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com