സൂപ്പർ ഹീറോ 'കമല ഖാൻ' എത്തുന്നു; മാർവലിന്റെ പുതിയ സീരീസ് 'മിസ് മാർവൽ' റിലീസ് 

ജൂണ്‍ എട്ട് മുതൽ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും
വീഡിയോ സ്ക്രീൻഷോട്ട്
വീഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മാർവൽ കോമിക്സിലെ 'കമല ഖാൻ' അഥവാ 'മിസ് മാർവൽ' എന്ന സൂപ്പർഹീറോയെ ആസ്പദമാക്കി ഒരുങ്ങുന്ന മിസ് മാർവൽ ഡിസ്നി പ്ലസിൽ റിലീസിനൊരുങ്ങുന്നു. സീരീസിന്റെ ട്രെയിലർ മാർവൽ സ്റ്റുഡിയോസ് പുറത്തുവിട്ടു. ജൂണ്‍ എട്ട് മുതൽ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും. 

ക്യാപ്റ്റൻ മാർവലിന്റെ കടുത്ത ആരാധികയായ കമല ഖാന് പെട്ടന്നൊരു ദിവസം അദ്ഭുത ശക്തി ലഭിക്കുന്നതും തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് സീരീസിന്റെ ഇതിവൃത്തം. ആറ് എപ്പിസോഡുകളായാണ് മിസ് മാർവൽ എത്തുന്നത്. പാക്കിസ്ഥാനി–കനേഡിയൻ നടിയായ ഇമാൻ വെല്ലാനിയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആരമിസ് നൈറ്റ്, സാഗര്‍ ഷെയ്ഖ്, റിഷ് ഷാ, മോഹൻ കപൂർ എന്നിവരാണ് മറ്റ് താരങ്ങൾ.

2021 അവസാനത്തോടെ മിസ് മാർവൽ പ്രീമിയർ ചെയ്യുമെന്നാണ് മാർവൽ ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ കോവിഡ് വ്യാപനത്തിന് പിന്നാലെ നിരവധി സീരീസുകൾ നിറഞ്ഞതിനെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com