സൂപ്പർഹിറ്റ് ജോഡികളായ സുരേഷ് ഗോപിയും ജോഷിയും വീണ്ടും ഒന്നിക്കുന്നു. സുരേഷ് ഗോപിയാണ് സന്തോഷവാർത്ത പുറത്തുവിട്ടത്. പുതിയ സിനിമയുടെ പ്രഖ്യാനം നാളെയുണ്ടാകുമെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഏഴു വർഷത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. 2014ൽ ഇറങ്ങിയ സലാം കാശ്മീർ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയും ജോഷിയും അവസാനമായി ഒന്നിച്ചത്.
സന്തോഷം അടക്കാനാവുന്നില്ല. മാസ്റ്റര് ക്രാഫ്റ്റ്മാനുമായി വീണ്ടും ഒന്നിക്കുകയാണ്. വമ്പന് പ്രഖ്യാപനത്തിനായി കാത്തിരിക്കൂ. ചിത്രത്തിന്റെ പേര് നാളെ 11.05 ന് പുറത്തുവിടും- സുരേഷ് ഗോപി കുറിച്ചു. ആർ.ജെ ഷാൻ, ജേക്ക്സ് ബിജോയ്, അജയ് ഡേവിഡ് കാച്ചപ്പിള്ളി തുടങ്ങിവരും ചിത്രത്തിന്റെ അണിയറയിലുണ്ടാകും. സുരേഷ് ഗോപിയുടെ 252ാം ചിത്രമാണ്.
ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാകും ഇത്. ആനക്കാട്ടിൽ ചാക്കോച്ചി, നരിമാൻ, കുട്ടപ്പായി, ആന്റണി പുന്നക്കാടൻ, ജോസഫ് വടക്കൻ തുടങ്ങി നിരവധി തീപാറുന്ന വേഷങ്ങൾ സുരേഷ് ഗോപിക്ക് നൽകിയ സംവിധായകനാണ് ജോഷി. ടോമിച്ചൻ മുളകുപാടത്തോടൊപ്പം ഒന്നിച്ച ഒറ്റക്കൊമ്പൻ, നിതിൻ രഞ്ജി പണിക്കരോടൊപ്പം ഒരുമിച്ച കാവൽ തുടങ്ങിയ സിനിമകളാണ് സുരേഷ് ഗോപിയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates