ഏഴാം വിവാഹ വാർഷികം ആഘോഷിച്ച് താര ദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച രസകരമായ കുറിപ്പിനൊപ്പം നസ്രിയയാണ് തന്റെ പ്രിയതമന് വിവാഹ വാർഷികാശംസകളുമായി എത്തിയത്.
‘ഹാപ്പി ആനിവേഴ്‌സിറി ഷാനു. ഞാനെന്ത് പറയാന്‍, ലക്കി ബോയ്… നമ്മുടെ യാത്രകളില്‍ ഞാന്‍ നടക്കാന്‍ മടി പിടിച്ചിരുന്നപ്പോഴെല്ലാം നീയെന്നെ തോളിലേറ്റി കൊണ്ടുപോയി. ഇനിയും ഒരുപാട് സാഹസികതകള്‍ നമ്മളെ കാത്തിരിപ്പുണ്ട്. ഇനിയെല്ലാം നിന്നോടൊപ്പം തന്നെ, അതില്‍ നിന്നൊരു രക്ഷയില്ല. എന്തൊക്കെയായാലും നമ്മളൊരു ടീമാണ്. ഞങ്ങള്‍ക്ക് സന്തോഷം നിറഞ്ഞ ഏഴാം വര്‍ഷം ആശംസിക്കുകയാണ്. പിന്നെ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഓണാശംസകള്‍.- നസ്രിയ കുറിച്ചു.
രസകരമായ വിഡിയോയ്ക്കൊപ്പമാണ് പോസ്റ്റ്. നസ്രിയയെ തോളിലേറ്റി നടന്നു പോകുന്ന ഫഹദാണ് വിഡിയോയിൽ. ഇരുവരും ഒന്നിച്ചുള്ള വിദേശ യാത്രയിൽ നിന്നുള്ളതാണ് വിഡിയോ. നിരവധി താരങ്ങളാണ് പ്രിയ ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്. ഐശ്വര്യ ലക്ഷ്മി, അന്ന ബെൻ, വിനയ് ഫോർട്ട്, അനുപമ പരമേശ്വരൻ തുടങ്ങിയ നിരവധി പേരാണ് ആശംസ അറിയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates