കൈ നിറയെ മൈലാഞ്ചി, മണവാട്ടിക്കൊപ്പം ഷാരൂഖും കുടുംബവും; 24 വർഷം മുൻപ് എടുത്ത കജോളിന്റെ മെഹന്ദി ചിത്രം

1999 ഫെബ്രുവരി 24നായിരുന്നു കജോളിന്റെയും അജയ് ദേവഗണ്ണിന്റെ വിവാഹം
ഷാരൂഖ് ഖാൻ, കജോൾ, ​ഗൗരി ഖാൻ, ആര്യൻ/ എക്‌സ്
ഷാരൂഖ് ഖാൻ, കജോൾ, ​ഗൗരി ഖാൻ, ആര്യൻ/ എക്‌സ്
Updated on
1 min read

'കൈ നിറയെ മൈലാഞ്ചി അണിഞ്ഞ് ചിരിച്ചിരിക്കുന്ന കജോൾ, പിന്നിൽ ഷാരൂഖ് ഖാനും ​ഗൗരി ഖാനും കുഞ്ഞ് ആര്യനും...' 24 വർഷം മുൻപ് എടുത്ത ചിത്രം വീണ്ടും സോഷ്യൽമീഡിയയിൽ വൈറലാകുന്നു. 1999 ഫെബ്രുവരി 24നായിരുന്നു കജോളിന്റെയും അജയ് ദേവഗണ്ണിന്റെ വിവാഹം.  വിവാഹ തലേന്ന് നടന്ന മെഹന്ദിക്ക് കുടുംബസമേധം എത്തിയതാണ് ഷാരൂഖ് ഖാൻ.

1993ൽ പുറത്തിറങ്ങിയ ബാസിഗർ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ ഷാരൂഖ് - കജോൾ ഓൺസ്ക്രീൻ കെമിസ്ട്രി ആരംഭിക്കുന്നത്. അന്ന് തുടങ്ങിയ സൗഹൃദം 30 വർഷമായി തുടരുന്നു. ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, കുച്ച് കുച്ച് ഹോതാ ഹെ, കഭി ഖുശി കഭി ഗം, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി ഇരുവരും.

മൂന്ന് വർഷം മുൻപ് ഇതേ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ വീണ്ടും ചിത്രം ആരാധകർക്കിടയിൽ തരം​ഗമാവുകയാണ്. 
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com