

ബോളിവുഡിലെ ഖാൻമാരായ ഷാരുഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവരെ ഒന്നിച്ച് ഒരു വേദിയിൽ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകരിപ്പോൾ. റിയാദിൽ നടന്ന ജോയ് ഫോറം 2025 ലാണ് ഖാൻ ത്രയങ്ങൾ ഒരു വേദിയിൽ ഏറെ നാളുകൾക്ക് ശേഷം ഒന്നിച്ചെത്തിയത്. നാളുകൾക്ക് ശേഷം മൂവരെയും ഒന്നിച്ച് കാണാനായതിന്റെ ആഘോഷത്തിലാണ് ആരാധകരും സിനിമാ പ്രവർത്തകരുമൊക്കെ.
തമാശ പറഞ്ഞും പരസ്പരം കളിയാക്കിയും മൂന്ന് പേരും ആരാധകരെ ആവേശത്തിലാക്കി. പരിപാടിയിൽ ഷാരുഖ് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമാ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നല്ല ഷാരുഖ് വരുന്നത് എന്ന സൽമാന്റെ പരാമർശത്തിൽ ഷാരുഖ് നൽകുന്ന മറുപടിയാണ് വൈറലായി മാറിയിരിക്കുന്നത്.
‘ആമിർ ഒരു സിനിമാ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്, ഞാനും അങ്ങനെ തന്നെ, പക്ഷേ ഇവിടെയുള്ള ഈ മനുഷ്യൻ (ഷാരുഖ്) ഡൽഹിയിൽ നിന്നാണ് വന്നത്.- എന്നായിരുന്നു സൽമാന്റെ വാക്കുകൾ. ” ഉടനെ ഷാരുഖിന്റെ മറുപടിയെത്തി– ‘സൽമാൻ, ക്ഷമിക്കണം, ഞാനും ഒരു സിനിമാ കുടുംബത്തിൽ നിന്നാണ് വരുന്നത്.
സൽമാന്റെ കുടുംബം എന്റെ കുടുംബമാണ്, ആമിറിന്റെ കുടുംബം എന്റെ കുടുംബമാണ്.’ മറുപടി ചിരിച്ചു കൊണ്ട് കേട്ട ആമിർ മറുപടി നൽകി– ‘ഷാരുഖ് ഒരു താരമായത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ നിങ്ങൾക്ക് മനസിലായിട്ടുണ്ടാകും’. ആമിറിന്റെ വാക്കുകൾ സദസ്സിലിരുന്നവരെയാകെ ചിരിപ്പിച്ചു. ഷാരുഖിന്റെ മാനേജറായ പൂജ ദദ്‌ലാനി ഈ ഹൃദ്യമായ സംഗമത്തിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ‘എപ്പിക് മൊമെന്റ്സ്’ എന്ന അടിക്കുറിപ്പോടെയാണ് പൂജ സ്റ്റോറി പങ്കുവച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates