'ലവ് യൂ നൻപാ, തമിഴ് പഠിപ്പിച്ചതിനും രുചികരമായ ഭക്ഷണത്തിനും നന്ദി'; വിജയ് സേതുപതിയോട് ഷാരുഖ് ഖാൻ

വിജയ് സേതുപതിയെ മാത്രമല്ല ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരോടും താരം നന്ദി പറഞ്ഞിട്ടുണ്ട്
ഷാരുഖ് ഖാൻ, വിജയ് സേതുപതി/ഫോട്ടോ: ഫെയ്സ്ബുക്ക്
ഷാരുഖ് ഖാൻ, വിജയ് സേതുപതി/ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read


ഷാരുഖ് ഖാനെ നായകനാക്കി ആറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രം ജവാനെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയാകെ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ എത്തിയത് ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തിയിരിക്കുകയാണ്. ഷാരുഖ് ഖാനൊപ്പം തമിഴിലെ മിന്നും താരം വിജയ് സേതുപതിയും ഉണ്ട്. ഇപ്പോൾ സേതുപതിക്ക് നന്ദി പറഞ്ഞുകൊണ്ട് കിങ് ഖാൻ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. 

തന്നെ തമിഴ് പഠിപ്പിച്ചതിനും രുചികരമായ ഭക്ഷണം നൽകിയതിനും നന്ദി എന്നാണ് ഷാരുഖ് ഖാൻ കുറിച്ചത്. ജവാന്റെ ടീസർ താരം പങ്കുവച്ചിരുന്നു. അതിനു മറുപടിയായാണ് സേതുപതിക്ക് നന്ദി അറിയിച്ചത്. സാർ, നിങ്ങൾക്ക് വർക്ക് ചെയ്യാനായതിൽ അഭിമാനമുണ്ട്. സെറ്റിൽ വച്ച് എന്നെ കുറച്ച് തമിഴ് പഠിപ്പിച്ചതിനും രുചികരമായ ഭക്ഷണം നൽകിയതിനും നന്ദി. ലവ് യൂ നൻപാ.- ഷാരുഖ് ഖാൻ കുറിച്ചു. 

വിജയ് സേതുപതിയെ മാത്രമല്ല ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരോടും താരം നന്ദി പറഞ്ഞിട്ടുണ്ട്. സംവിധായകൻ ആറ്റ്ലി, സം​ഗീത സംവിധായകൻ അനിരുദ്ധ്, നടൻ യോ​ഗി ബാബു തുടങ്ങിയ എല്ലാവരോടും ഷാരുഖ് ഖാൻ നന്ദി അറിയിച്ചു. നമ്മുടെ വാമ്പയർ നൈറ്റ് മിസ് ചെയ്യും എന്നായിരുന്നു സം​ഗീതസംവിധായകൻ അനിരുദ്ധിനെക്കുറിച്ച് പറഞ്ഞത്. കൂടാതെ ജവാന് ആശംസ അറിയിച്ച സൽമാൻ ഖാനോടും താരം സ്നേഹം അറിയിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
Manju Warrier, Odiyan, Prithviraj
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com