ആക്ഷൻ കിങ് ഖാൻ; ഷാരുഖിനോട് ഏറ്റുമുട്ടി വിജയ് സേതുപതി, ജവാൻ ട്രെയിലർ: ആഘോഷമാക്കി ആരാധകർ

ഡബിൾ റോളിൽ എത്തുന്ന ഷാരുഖ് വ്യത്യസ്തമായ ലുക്കുകളിലാണ് ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്
ജവാൻ ട്രെയിലറിൽ നിന്ന്
ജവാൻ ട്രെയിലറിൽ നിന്ന്
Updated on
1 min read

സിനിമാപ്രേമികളെ ഇതാ... നിങ്ങൾ കാത്തിരുന്ന ജവാൻ ട്രെയിലർ. സൂപ്പർതാരം ഷാരുഖ് ഖാന്റെ ​ഗംഭീര ആക്ഷനും മാസും ഡാൻസും പ്രണയവുമെല്ലാം നിറഞ്ഞ പാക്കാ എന്റർടെയ്നർ. ആരാധകർ ആവേശമാക്കുകയാണ് ട്രെയിലർ. പത്താനേക്കാൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റാകും ജവാൻ എന്നാണ് ആരാധകരുടെ വിലയിരുത്തലുകൾ. 

ഡബിൾ റോളിൽ എത്തുന്ന ഷാരുഖ് വ്യത്യസ്തമായ ലുക്കുകളിലാണ് ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്. തമിഴിലെ ഹിറ്റ് സംവിധായകൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രതീക്ഷ ഏറെയാണ്. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. ഷാരുഖിന് പറ്റിയ ​ഗംഭീര വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്. അതുപോലെ താരത്തിന്റെ ലുക്കും ശ്രദ്ധനേടുകയാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് ലുക്കിലാണ് വിജയ് സേതുപതി വരുന്നത്. നയൻ താരയാണ് നായികയാവുന്നത്. നയൻസും പക്കാ മാസ് ലുക്കിലാണ് എത്തുന്നത്. 

നൂറ്റാണ്ടിലെ ഏറ്റവും മികച്ച ട്രെയിലര്‍ എന്നാണ് ആരാധകരുടെ കമന്റുകള്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ജവാനായി കാത്തിരിക്കുന്നത്. സെപ്റ്റംബര്‍ ഏഴിനാണ് ചിത്രം തിയറ്ററില്‍ എത്തുക. പ്രിയാ മണി, സാന്യ മല്‍ഹോത്ര തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ദീപിക പദുക്കോണ്‍ അതിഥി വേഷത്തിലും എത്തുന്നുണ്ട്. അനിരുദ്ധ് സംഗീതമൊരുക്കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റാണ്.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com