ഷാരൂഖ് ഖാന്‍
ഷാരൂഖ് ഖാന്‍

പത്താന്‍ മാര്‍ച്ച് 22 മുതല്‍ ഒടിടിയില്‍

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത് ചിത്രം ജനുവരി 25നാണ് തീയറ്ററുകളില്‍ എത്തിയത്
Published on

മുംബൈ: ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് തകര്‍ത്ത ചിത്രമാണ് പത്താന്‍. നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരുഖ് തിരിച്ചെത്തിയ ചിത്രമായിരുന്നു പത്താന്‍. ഈ ചിത്രത്തിന്റെ മഹാവിജയത്തോടെ വലിയ തിരിച്ചുവരവ് നടത്താന്‍ ബോളിവുഡിനും സാധിച്ചു.

പത്താന്‍ റിലീസ് ചെയ്ത് മുപ്പത് ദിവസത്തിനുള്ളില്‍ ആയിരം കോടി ക്ലബില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവര്‍കര്‍ ഒടിടി റിലീസും പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമില്‍ ചിത്രം ഈ മാസം 22 ന് എത്തും. പല ചിത്രങ്ങളുടെയും ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തതുപോലെ ഒടിടിയിലും ചിത്രം റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത് ചിത്രം ജനുവരി 25നാണ് തീയറ്ററുകളില്‍ എത്തിയത്. ദീപിക പദുക്കോണ്‍, സല്‍മാന്‍ ഖാന്‍, ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, അശുതോഷ് റാണ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com