'ദിലീപ് സാബിന്റെ ആ കരണത്തടി എന്റെ കരിയര്‍ 10 വര്‍ഷം കൂടി നീട്ടിത്തന്നു'; ദിലീപ് കുമാറിനും സൈറയ്ക്കും മകനായ ഷാരൂഖ് ഖാന്‍

എനിക്കൊരു മകന്‍ ഉണ്ടായിരുന്നുവെങ്കില്‍ കാണാന്‍ അവനെപ്പോലെ തന്നെയുണ്ടാകും
Dileep Kumar, Shahrukh Khan
Dileep Kumar, Shahrukh Khanഫയല്‍
Updated on
2 min read

ബോളിവുഡിന്റെ ഐക്കോണിക് താരം ദിലീപ് കുമാറുമായി ഷാരൂഖ് ഖാനുണ്ടായിരുന്ന അടുപ്പത്തിന് ആഴമേറെയായിരുന്നു. രണ്ട് താരങ്ങള്‍ തമ്മിലുള്ള ബന്ധമായിരുന്നില്ല അത്. ദീലിപിന്റേയും സൈറയുടേയും മകന്‍ തന്നെയായിരുന്നു ഷാരൂഖ് ഖാന്‍. സൈറ ബാനുവും ദിലീപ് കുമാറും പല അഭിമുഖങ്ങളിലും ഷാരൂഖ് ഖാനോട് തങ്ങള്‍ക്കുള്ള വാത്സല്യത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട താന്‍ ആ സ്ഥാനത്താണ് ദിലീപിനേയും സൈറയേയും കാണുന്നതെന്ന് ഷാരൂഖ് പലവട്ടം പറഞ്ഞിട്ടുണ്ട്.

Dileep Kumar, Shahrukh Khan
വിനായകന്‍ ഫോട്ടോ ഇട്ടത് ബാധിച്ചിട്ടില്ല, പക്ഷെ വിനായകനെതിരെ പരാതിക്കാരി പറഞ്ഞത് വേദനിപ്പിച്ചിട്ടുണ്ട്: റിമ കല്ലിങ്കല്‍

തന്നോളം തന്നെ ദിലീപ് കുമാര്‍ ഐക്കോണിക് ആക്കി മാറ്റിയ കഥാപാത്രവും സിനിമയുമാണ് ദേവ്ദാസ്. 1955 ല്‍ പുറത്തിറങ്ങിയ ഈ സിനിമ സിനിമാസ്‌നേഹികള്‍ ഇന്നും റീവിസിറ്റ് ചെയ്യുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ജയ് ലീല ബന്‍സാലി ദേവ്ദാസ് വീണ്ടുമൊരുക്കിയപ്പോള്‍ നായകനായത് ഷാരൂഖ് ഖാന്‍ ആണ്. സിനിമയുടെ ചിത്രീകരണത്തിന് മുമ്പ് ഷാരൂഖ് ഖാന്‍ ദിലീപ് കുമാറിനെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു.

Dileep Kumar, Shahrukh Khan
Kaantha Movie Review |റെട്രോ വൈബിൽ പിടിച്ചിരുത്തി ദുൽഖർ- 'കാന്ത' റിവ്യു

ദിലീപ് കുമാറിനേയും സൈറ ബാനുവിനേയും കാണാന്‍ തിരക്കുകള്‍ മാറ്റിവച്ച് ഷാരൂഖ് ഓടിയെത്താറുണ്ടായിരുന്നു. ദിലീപ് കുമാറിന്റെ മരണ ശേഷം സൈറ ഭാനുവിന് താങ്ങായി കൂടെ തന്നെയുണ്ട് ഷാരൂഖ് ഖാന്‍. അതേസമയം തന്നെ ഒരിക്കല്‍ ദിലീപ് കുമാര്‍ കരണത്തടിച്ചിട്ടുണ്ടെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞിട്ടുണ്ട്. മുമ്പൊരിക്കല്‍ സീ സിനി അവാര്‍ഡ്‌സില്‍ വച്ചാണ് ഷാരൂഖ് ഖാന്‍ ആ കഥ പങ്കുവച്ചത്.

''ഞാന്‍ അനുഗ്രഹിക്കപ്പെട്ടവനാണ്. അതിനൊരു കാരണമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ്, ബോംബെയില്‍ വന്ന കാലത്ത് ഞാന്‍ ദിലീപ് സാബിനെ ആദ്യമായി കണ്ടപ്പോള്‍ അദ്ദേഹം എന്റെ കവിളത്തൊന്ന് ചെറുതായി തല്ലിയിട്ട് കഠിനാധ്വാനം ചെയ്യണം എന്ന് പറഞ്ഞു. ഞാനൊരു കാര്യം പറയട്ടെ, പേഷാവറില്‍ നിന്നുള്ളെരാളുടെ ചെറിയ തട്ട് എന്നാല്‍ തന്നെ മുഖമടച്ചുള്ളൊരു അടി പോലുണ്ടാകും. പക്ഷെ ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല. ആ ഒരൊറ്റയടി എന്റെ കരിയര്‍ പത്ത് വര്‍ഷത്തേക്ക് കൂടി നീട്ടി. അപ്പോള്‍ കരിയര്‍ ഇനിയും മുന്നോട്ട് പോകണം എന്ന് തോന്നിയാല്‍ ഞാന്‍ ദിലീപ് സാബിനോട് എന്നെ ഒന്നുകൂടെ തല്ലാന്‍ പറയും. അതോടെ അടുത്ത ഇരുപത് വര്‍ഷത്തേക്ക് എനിക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ല'' എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്.

മുമ്പൊരിക്കല്‍ ഷാരൂഖ് ഖാനെക്കുറിച്ച് സൈറ ബാനു പറഞ്ഞ വാക്കുകളും അവരുടെ ബന്ധത്തിന്റെ ആഴം പറയുന്നതാണ്. ''ഷാരൂഖ് ഖാനെ ആദ്യമായി കണ്ടത് ഞാനോര്‍ക്കുന്നുണ്ട്. അന്ന് ഒരുപാട് താരങ്ങളെ കണ്ടിരുന്നു. പക്ഷെ മുന്നോട്ട് വരാന്‍ നാണിച്ച് നില്‍ക്കുന്ന ഷാരൂഖ് ഖാനെ ഞാന്‍ ശ്രദ്ധിച്ചു. അവനെ കാണാന്‍ എന്റെ ദിലീപ് സാബിനെപ്പോലെ തന്നെയുണ്ടായിരുന്നു. എനിക്കൊരു മകന്‍ ഉണ്ടായിരുന്നുവെങ്കില്‍ കാണാന്‍ അവനെപ്പോലെ തന്നെയുണ്ടാകും'' എന്നാണ് സൈറ ബാനു പറഞ്ഞത്.

Summary

Shahrukh Khan once recalled how Dilip Kumar slapped him and it took his career ten years forward.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com