16 വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് ചിത്രത്തിൽ നായികയായി ഭാവന, ഒപ്പം അതിഥിയും; 'ഹണ്ട്'

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്'ൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഭാവനയും അതിഥി രവിയും
ഭാവന, അതിഥി രവി
ഭാവന, അതിഥി രവി
Updated on
1 min read

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്' എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഭാവനയും അതിഥി രവിയും. സിനിമയുടെ ചിത്രീകരണം ഈ മാസം 28ന് പാലക്കാട് തുടങ്ങും. ഹൊറര്‍ സസ്പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. 

16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഷാജി കൈലാസ് ചിത്രത്തില്‍ ഭാവന നായികയായി എത്തുന്നത്. 2006ല്‍ പുറത്തിറങ്ങിയ ചിന്താമണി കൊലക്കേസ് ആണ് ഏറ്റവുമൊടുവില്‍ ഭാവന അഭിനയിച്ച ഷാജി കൈലാസ് ചിത്രം.

രഞ്ജി പണിക്കര്‍ ,അജ്മല്‍ അമീര്‍ ,രാഹുല്‍ മാധവ്, ചന്തു നാഥ്, ജി.സുരേഷ് കുമാര്‍, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ദേശീയ പുരസ്‌ക്കാരം നേടിയ കളിയാട്ടം, നിറം, മേള, സന്ദേശം വസന്തമാളിക, വിന്റര്‍, എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജയലഷ്മി ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ഹണ്ട്. നിഖില്‍ ആനന്ദിന്റേതാണ് തിരക്കഥ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com