ലെസ്ബിയൻ പ്രണയവുമായി 'സീ ഓഫ് ലവ്', പൊളിറ്റിക്കൽ ത്രില്ലർ 'ശക്തി തിരുമ​ഗനും'; ഈ ആഴ്ചയിലെ ഒടിടി റിലീസുകളിതാ

ഈ ആഴ്ചയും ആഘോഷമാക്കാൻ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി ഒട്ടേറെ സിനിമകളാണുള്ളത്.
New OTT Releases
New OTT Releasesഇൻസ്റ്റ​ഗ്രാം

ദീപാവലി ആഘോഷങ്ങളൊക്കെ കഴിഞ്ഞ് ജോലി തിരക്കിലേക്കും പഠന തിരക്കിലേക്കുമൊക്കെ തിരികെയെത്തി കാണുമല്ലേ പലരും. ഈ ആഴ്ചയും ആഘോഷമാക്കാൻ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി ഒട്ടേറെ സിനിമകളാണുള്ളത്. ഹൊറർ, ത്രില്ലർ, കോമഡി അങ്ങനെ പല ഴോണറുകളിലുള്ള സിനിമകളാണ് ഈ ആഴ്ചയും ഒടിടിയിലെത്തിയിരിക്കുന്നത്.

1. ഒജി

OG
ഒജിഇൻസ്റ്റ​ഗ്രാം

പവൻ കല്യാൺ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഒജി. തിയറ്ററുകളിൽ വലിയ വിജയമാണ് ഒജി നേടിയത്. സാഹോ എന്ന സിനിമയിലൂടെ പ്രശസ്തനായ സുജിത് സംവിധാനം ചെയ്യ്ത ചിത്രമാണ് 'ഒജി'. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രമെത്തിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ചിത്രം കാണാം.

2. വാഷ്: ലെവൽ 2

Vash Level 2
വാഷ്: ലെവൽ 2ഇൻസ്റ്റ​ഗ്രാം

കൃഷ്ണദേവ് യാഗ്നിക് രചനയും സംവിധാനവും നിർവ്വഹിച്ച ഗുജറാത്തി സിനിമായാണ് വാഷ്: ലെവൽ 2. ഹൊറർ ചിത്രമാണ് ഇത്. 2023ൽ പുറത്തിറങ്ങിയ വാഷിൻ്റെ തുടർച്ചയാണിത്. ജാങ്കി ബോഡിവാല, ഹിതു കനോഡിയ, മോണാൽ ഗജ്ജർ, ഹിതൻ കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ്ങിന് എത്തിയിരിക്കുകയാണ്. ​ഗുജറാത്തി, ഹിന്ദി ഭാഷകളിൽ ചിത്രം കാണാനാകും.

3. സീ ഓഫ് ലവ്- കടലോളം സ്നേഹം

Sea Of Love
സീ ഓഫ് ലവ്- കടലോളം സ്നേഹംഇൻസ്റ്റ​ഗ്രാം

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ദിൽഷ പ്രസന്നൻ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘സീ ഓഫ് ലവ്- കടലോളം സ്നേഹം’. ലെസ്ബിയൻ പ്രണയകഥ പറയുന്ന ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സായി കൃഷ്ണയാണ്. ചിത്രം ഇപ്പോൾ മറ്റൊരു ഒടിടിയിൽ കൂടി റിലീസിന് ഒരുങ്ങുകയാണ്. മനോരമ മാക്സിലൂടെയാണ് സീ ഓഫ് ലവ് ഒടിടിയിലെത്തുന്നത്. ഒക്ടോബർ 24 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. അതേസമയം, ആമസോൺ പ്രൈം വിഡിയോയിൽ 99 രൂപയ്ക്ക് ചിത്രം റെന്റ് വ്യവസ്തയിൽ ലഭ്യമാണ്.

4. സ്റ്റേഷൻ 5

Station 5
സ്റ്റേഷൻ 5ഇൻസ്റ്റ​ഗ്രാം

ഇന്ദ്രന്‍സ് വ്യത്യസ്തമായ വേഷത്തില്‍ എത്തിയ ചിത്രമാണ് 'സ്റ്റേഷന്‍ 5'. ചേവമ്പായി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. 'തൊട്ടപ്പന്‍' ഫെയിം പ്രിയംവദ കൃഷ്ണനാണ് നായിക. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

5. ശക്തി തിരുമഗൻ

Shakthi Thirumagan
ശക്തി തിരുമഗൻഇൻസ്റ്റ​ഗ്രാം

അരുൺ പ്രഭു രചനയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് ശക്തി തിരുമഗൻ. വിജയ് ആൻ്റണി പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്ന ചിത്രത്തിൽ സുനിൽ കൃപലാനി, തൃപ്തി രവീന്ദ്ര, കൃഷ് ഹസ്സൻ, വാഗൈ ചന്ദ്രശേഖർ, സെൽ മുരുകൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനും ഒരുങ്ങുകയാണ്. ഈ മാസം 24 ന് ജീയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Summary

Cinema News: Shakthi Thirumagan and other OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com