വിക്രം കാണാൻ തിയറ്ററിലെത്തി ശാലിനി, കൂടെ മകൾ അനൗഷ്കയും; വിഡിയോ

കമൽഹാസന്റെ വലിയ ആരാധിക കൂടിയായ ശാലിനിക്ക് ചിത്രം ആദ്യദിവസം തന്നെ കാണണമെന്ന ആഗ്രഹം ഉണ്ടായിരുന്നു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read



മൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം സിനിമയ്ക്കായി കാത്തിരുന്നവർ നിരവധി പേരാണ്. ആരാധകർ മാത്രമല്ല സൂപ്പർതാരങ്ങൾ വരെ ആ കൂട്ടത്തിലുണ്ടായിരുന്നു. ഇപ്പോൾ വിക്രം സിനിമ കാണാൻ ഫസ്റ്റ് ഡേ തന്നെ തിയറ്ററിൽ എത്തിയ നടി ശാലിനിയുടെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

മകൾ അനൗഷ്കയെയും കൂട്ടിയാണ് ശാലിനി തിയറ്ററിൽ എത്തിയത്. സിനിമയിലെ സഹപ്രവർത്തകര്‍ക്കു വേണ്ടി സത്യം തിയറ്ററിൽ വിക്രം ടീം ഒരുക്കിയ സ്പെഷൽ ഷോയിൽ എത്തിയതായിരുന്നു ശാലിനി. കമൽഹാസന്റെ വലിയ ആരാധിക കൂടിയായ ശാലിനിക്ക് ചിത്രം ആദ്യദിവസം തന്നെ കാണണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. കമൽഹാസൻ, അക്ഷര ഹാസൻ, അനിരുദ്ധ്, നരേൻ തുടങ്ങിയവരും സിനിമകാണാനായി സത്യം തിയറ്ററിൽ എത്തിയിരുന്നു.

വൻതാരനിരയിൽ ലോകേഷ് കനകരാജ് ഒരുക്കിയ വിക്രത്തിന് മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്. ഫഹദ് ഫാസിൽ, വിജയ് സേതുപതിയുമാണ് ശക്തമായ വേഷങ്ങളിൽ എത്തുന്നുണ്ട്. കൂടാതെ സൂപ്പർതാരം സൂര്യ അതിഥി താരമായും ചിത്രത്തിൽ എത്തുന്നുണ്ട്. അനിരുദ്ധാണ് സം​ഗീതം ഒരുക്കിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com