'രണ്ട് പേരും പരസ്പരം വിജയങ്ങളിൽ വളരെയധികം സന്തോഷിക്കുന്നവർ'; അജിത്തും വിജയ്‌യും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ശാലിനി

കുറേ വർഷങ്ങളായി ഒരേ ഫീൽഡിൽ ഒന്നിച്ച് വർക്ക് ചെയ്യുന്നവരാണ്.
Ajith, Shalini, Vijay
Ajith, Shalini, Vijayവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

തമിഴകത്ത് മാത്രമല്ല കേരളത്തിലും ഒട്ടേറെ ആരാധകരുള്ള സൂപ്പർ താരങ്ങളാണ് വിജയ്‌യും അജിത് കുമാറും. ഇരുവരും വ്യക്തിപരമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. എന്നാൽ താരങ്ങളുടെ ആരാധകർ തമ്മിൽ അത്ര രസത്തിൽ അല്ല താനും. ആരാണ് മികച്ചത് എന്ന തർക്കത്തിലാണ് അവരെപ്പോഴും.

ഇപ്പോഴിതാ അജിത്തും വിജയ്‍യും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നും ഇരുവരും വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നവരാണെന്നും പറയുകയാണ് അജിത്തിന്റെ ഭാര്യ ശാലിനി. ചെന്നൈയിൽ ജെഎഫ്ഡബ്ല്യു അവാർഡ് വേദിയിൽ സംസാരിക്കുകയായിരുന്നു ശാലിനി. ഇരുവരുടെയും സിനിമകൾ ബോക്സ് ഓഫീസിൽ മത്സരിച്ചാലും ഇരുവരും തമ്മിൽ വളരെ അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്നും ശാലിനി പറഞ്ഞു.

"അവരുടേത് വളരെ നല്ല ബന്ധമാണ്. രണ്ട് പേരും പരസ്പരം വിജയങ്ങളിൽ വളരെയധികം സന്തോഷിക്കുന്നവരാണ്. അത് മനോഹരമാണ്. കുറേ വർഷങ്ങളായി ഒരേ ഫീൽഡിൽ ഒന്നിച്ച് വർക്ക് ചെയ്യുന്നവരാണ്. ഞങ്ങൾ കുടുംബങ്ങൾ തമ്മിൽ ഇടയ്ക്കിടെ കാണാറുണ്ട്. അവരുടെ കുട്ടികളുടെ വളർച്ച ഞങ്ങളും, ഞങ്ങളുടെ കുട്ടികൾ വളരുന്നത് അവരും കണ്ടിട്ടുണ്ട്.

അതൊരു നല്ല ബന്ധമാണ്. അവർ രണ്ട് പേരും പരസ്പരം നല്ല സന്തോഷത്തിലാണ്". - ശാലിനി പറഞ്ഞു. അടുത്തിടെ ജന നായകന്റെ ഓഡിയോ ലോഞ്ചിൽ അജിത്തിനെ നൻപൻ എന്ന് വിളിച്ച് വിജയ് സംസാരിച്ചിരുന്നു. അതുപോലെ വിജയ്‌യുടെ ​ഗോട്ട് എന്ന സിനിമ നന്നായിരിക്കട്ടേയെന്ന് അജിത്തും ആ​ഗ്രഹിച്ചിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകൻ വെങ്കട്ട് പ്രഭു പറഞ്ഞിരുന്നു.

അതേസമയം സിനിമ വിട്ട് രാഷ്ട്രീയത്തിലിറങ്ങിയിരിക്കുകയാണ് വിജയ്. അജിത്താകട്ടെ തന്റെ എക്കാലത്തേയും പാഷനായ റേസിങ്ങിലേക്കും തിരിഞ്ഞിരിക്കുകയാണ്. സിനിമിയിൽ നിന്ന് ഏതാണ്ട് ബ്രേക്ക് എടുത്ത മട്ടിലാണ് അജിത്തുമിപ്പോൾ. 2002 മുതൽ അജിത് - വിജയ് ചിത്രങ്ങൾ തമ്മിൽ ബോക്സ് ഓഫീസിലും ഏറ്റുമുട്ടാറുണ്ട്.

Ajith, Shalini, Vijay
'ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇക്ക സിനിമയിലെത്തുന്നത്; അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിക്കുന്നുവെന്ന് പറയാൻ യാതൊരു മടിയുമില്ല'

2002 ൽ അജിത്തിന്റെ വില്ലനും വിജയ്‍യുടെ ഭ​ഗവതിയും ഒന്നിച്ചെത്തി. 2007 ൽ വിജയ് ചിത്രം പോക്കിരിക്കൊപ്പം അജിത്തിന്റെ ആൾവാർ റിലീസിനെത്തി. 2014 ൽ അജിത്തിന്റെ വീരവും വിജയ്‌യുടെ ജില്ലയും ബോക്സ് ഓഫീസിൽ‌ ഏറ്റുമുട്ടി.

Ajith, Shalini, Vijay
'തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഞാനും ദൈവവും തമ്മില്‍ ആയിക്കോട്ടെ'; പൊങ്കാലയേക്കാള്‍ തിരക്ക് കമന്റ്‌സില്‍; സെെബർ അറ്റാക്കിനെതിരെ റെനീഷ റഹ്മാന്‍

ഏറ്റവുമൊടുവിലായി 2023 ൽ വിജയ്‌യുടെ വാരിസും അജിത്തിന്റെ തുനിവും തമ്മിലാണ് ബോക്സ് ഓഫീസിൽ കൊമ്പുകോർത്തത്. എന്തായാലും അജിത്തിന്റെയും വിജയ്‍യുടെയും സിനിമ വിട്ടുള്ള ഈ മാറി നിൽപ്പിൽ നിരാശരാണ് ആരാധകർ.

Summary

Cinema News: Actress Shalini opens up the friendship between Ajith and Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com