‘ആരാണ് പാർവതി ?’, രചനയുടെ ചോദ്യത്തിന് ഷമ്മിയുടെ ഉത്തരം; കയ്യടിച്ച് സോഷ്യൽ മീഡിയ

താരത്തിന്റെ പോസ്റ്റിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്
parvathy
ഷമ്മി തിലകൻ, പാർവതി, രചന നാരായണൻകുട്ടി/ ഫേയ്സ്ബുക്ക്
Updated on
1 min read

മ്മയുടെ ആസ്ഥാന മന്ദിര ഉ​ദ്ഘാടന ചടങ്ങ് അടുത്തിടെ വിവാദങ്ങളിൽ നിറഞ്ഞിരുന്നു. വേദിയിൽ സ്ത്രീകൾക്ക് കസേര നൽകാതിരുന്നതിനെ വിമർശിച്ച് പാർവതി രം​ഗത്തെത്തിയതോടെയാണ് ചർച്ച‌കൾ സജീവമായത്. അതിന് പിന്നാലെ പാർവതിയെ വിമർശിച്ചുകൊണ്ട് അമ്മ കമ്മിറ്റി അം​ഗം കൂടിയായ രചന നാരായണൻകുട്ടിയും രം​ഗത്തെത്തി. ആരാണ് പാർവതി എന്ന ചോദ്യം ഉയർത്തിക്കൊണ്ടായിരുന്നു രചനയുടെ കുറിപ്പ്. ഇപ്പോൾ രചനയുടെ ആ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ഷമ്മി തിലകൻ.

ചോദ്യം : ‘ആരാണ് പാർവതി ?’ ഉത്തരം: ‘അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ..!’ എന്നാണ് ഷമ്മി ഫേയ്സ്ബുക്കിൽ കുറിച്ചത്. പാർവതിയുടെ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. താരത്തിന്റെ പോസ്റ്റിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. നട്ടെല്ലുള്ള അച്ഛന്റെ മകൻ ഇങ്ങനെയേ സംസാരിക്കൂ എന്നാണ് ആരാധകരുടെ കമന്റ്. ഇതിനോടകം നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു അമ്മയുടെ ആസ്ഥാന മന്ദിര ഉദ്ഘാടനം. പുരുഷ താരങ്ങൾ വേദിയിൽ ഇരിക്കുമ്പോൾ ഒരു ഭാ​ഗത്തായി നിൽക്കുന്ന രചനയുടേയും ഹണി റോസിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെയാണ് പേരെടുത്ത് പറയാതെ പാർവതി വിമർശിച്ചത്. നിരവധി പേർ പാർവതിയെ പിന്തുണച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com