'പ്രാർഥനകളിൽ കരഞ്ഞു കഴിച്ച പുലരികൾ, ഇനി വീണ്ടും നമ്മൾ ഒരുമിച്ച്'; ഷംന തിരിച്ചു വന്നതിന്റെ സന്തോഷം പങ്കുവച്ച് ഭർത്താവ്

എന്റെ ഭാര്യ – വീണ്ടും എന്റെ അരികിൽ
Shamna Kkasim
Shamna Kkasimഇൻസ്റ്റ​ഗ്രാം
Updated on
1 min read

മലയാളിയാണെങ്കിലും അന്യഭാഷകളിൽ തിളങ്ങി നിൽക്കുന്ന നടിമാരിലൊരാളാണ് ഷംന കാസിം. അഭിനയത്തിന് പുറമേ മികച്ചൊരു നർത്തകി കൂടിയാണ് ഷംന. വിവാഹശേഷവും അഭിനയത്തിലും നൃത്തവേദികളിലും വളരെ സജീവമാണ് താരം. തന്റെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ ഇടയ്ക്കിടെ ഷംന സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഷംനയെക്കുറിച്ച് വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഭർത്താവ് ഷാനിദ് ആസിഫ് അലി.

കഴിഞ്ഞ ഒരു മാസത്തോളം ഷംന തന്റെ അരികില്ലാതിരുന്നതിന്റെ സങ്കടമാണ് ഷാനിദ് പങ്കുവച്ചിരിക്കുന്നത്. ‘‘45 ദിവസങ്ങൾ. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങൾ. ഒറ്റപ്പെടലിന്റെ നിശ്ശബ്ദത, ഓർമകളിൽ കഴിച്ചുകൂട്ടിയ രാത്രികൾ, പ്രാർഥനകളിൽ കരഞ്ഞു കഴിച്ച പുലരികൾ…

ഈ 45 ദിവസങ്ങൾ എന്നെ പഠിപ്പിച്ചു –സ്നേഹമെന്നത് എത്ര വലിയൊരു ശക്തിയാണെന്ന്, ജീവിതത്തിലെ യഥാർഥ അനുഗ്രഹം നമ്മോടൊപ്പം ഉണ്ടാകുന്നവർ തന്നെയാണെന്ന്. ഇന്നിവിടെ, എന്റെ ഏറ്റവും വിലപ്പെട്ട അനുഗ്രഹം –എന്റെ ഭാര്യ – വീണ്ടും എന്റെ അരികിൽ. നീണ്ട കാത്തിരിപ്പിന് ശേഷം കിട്ടിയ ഈ പുനർമിലനം ഇനി വീണ്ടും നമ്മൾ ഒരുമിച്ച്, ഒരേ സ്വപ്നങ്ങളുമായി, ഒരേ പ്രാർഥനകളോടെ.’’–ഷാനിദ് കുറിച്ചു.

റീയൂണിയൻ, ലവ്, ടു​ഗെതർ ഫോർ എവർ എന്നീ ഹാഷ്ടാ​ഗുകളും വിവാഹദിനത്തിൽ നിന്നുള്ള മനോഹരമായ ഒരു ഫോട്ടോയും കുറിപ്പിനൊപ്പം ഷാനിദ് പങ്കുവച്ചിരുന്നു. 2023 ഒക്ടോബറിലായിരുന്നു ഷംനയും ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദുമായുള്ള വിവാഹം.

Shamna Kkasim
കുടുംബക്കാരുടെ എതിര്‍പ്പ്, അഭിനയിക്കാനില്ലെന്ന് നയന്‍താര; നയന്‍സിനെ സിനിമയിലെത്തിച്ച കഥ വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

വിവാഹശേഷം ദുബായിയില്‍ സ്ഥിരതാമസാക്കിയ ഷംന കാസിമിന് അവിടെ സ്വന്തമായി ഡാന്‍സ് സ്റ്റുഡിയോയും ഉണ്ട്. തെലുങ്കിലും തമിഴിലുമാണ് നടിക്ക് ഏറെയും അവസരങ്ങൾ ലഭിക്കുന്നത്. മലയാളത്തിൽ ഷംന കാസിം എന്ന പേരിലും തമിഴിലും തെലുങ്കിലുമെല്ലാം പൂർണ എന്ന പേരിലുമാണ് നടി അറിയപ്പടുന്നത്. കണ്ണൂർ സ്വദേശിയാണ് ഷംന. റിയാലിറ്റി ഷോയിലൂടെയാണ് നടി സിനിമയിലെത്തുന്നത്.

Summary

Cinema News: Actress Shamna Kkasim's husband instagram post goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com