'ആ ദിവസം ഒരിക്കലും മറക്കില്ല, കരിയറിലെ ഏറ്റവും വലിയ താഴ്ചയായിരുന്നു അത്'; അനുഭവം പങ്കിട്ട് ഷെയ്ന്‍ നിഗം

ജീവിതം പഠിച്ചത് ആ അനുഭവങ്ങളിലൂടെ
Shane Nigam
Shane Nigamഫയല്‍
Updated on
1 min read

തന്റെ കരിയറിലെ ഏറ്റവും മോശം സമയത്തെക്കുറിച്ച് നടന്‍ ഷെയ്ന്‍ നിഗം. ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്ത വലിയ പെരുന്നാളിന്റെ പരാജയത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ആ പരാജയം തന്നെ സാരമായി ബാധിച്ചുവെന്നാണ് ഷെയ്ന്‍ പറയുന്നത്. തന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു വലിയ പെരുന്നാള്‍ എന്നും അദ്ദേഹം പറയുന്നു.

Shane Nigam
ഒക്കെ വെറും തമാശ! അവയവദാനം കൈകാര്യം ചെയ്തത് അലക്ഷ്യമായി; ഹൃദയപൂര്‍വ്വത്തിനെതിരെ ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍

ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ നിഗം മനസ് തുറന്നത്. 'എന്റെ കരിയറിലെ ഏറ്റവും മോശം സമയം വലിയ പെരുന്നാളിന്റെ പരാജയമാണ്. ഞാനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെയാണ് ആ സിനിമ റിലീസാകുന്നത്. ആ പരാജയം എന്നെ സാരമായി തന്നെ ബാധിച്ചിരുന്നു. അതിന് പിന്നാലെ കൊവിഡ് വന്നു. എല്ലാവര്‍ക്കും ബ്രേക്ക് കിട്ടി. അതിന് ശേഷം എനിക്ക് റിക്കവര്‍ ചെയ്യാനും തിരികെ വരാനും സാധിച്ചു. അതില്‍ നിന്നും ഞാന്‍ റിക്കവറായി. പക്ഷെ ആ ദിവസം എനിക്ക് മറക്കാനാകില്ല' എന്നാണ് ഷെയ്ന്‍ നിഗം പറയുന്നത്.

Shane Nigam
അച്ഛന്‍ കൂടെയില്ലാത്ത ആദ്യ പിറന്നാള്‍, മായാത്ത ഓര്‍മ്മകളും വാത്സല്യവും; ജന്മദിനത്തില്‍ വികാരഭരിതയായി കാവ്യ മാധവന്‍

''ആ സമയത്താണ് ഞാന്‍ ശരിക്കും ആളുകളെ കണ്ടുമുട്ടിയത്. കോളേജ് കാലത്തൊന്നും ജീവിതത്തിലേക്ക് എക്‌സ്‌പോഷര്‍ ഉണ്ടായിരുന്നില്ല. നോര്‍മല്‍ ജീവിതങ്ങളെക്കുറിച്ചോ ആളുകള്‍ തങ്ങളുടെ ജീവിതത്തില്‍ എന്ത് ചെയ്യുന്നുവെന്നോ അറിയില്ലായിരുന്നു. വലിയ പെരുന്നാള്‍ ചെയ്യുമ്പോള്‍ ശരിക്കും ജയിലില്‍ പോയിട്ടുള്ളവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. ജീവിതം കണ്ടു. കോളേജില്‍ നിന്നും നേടിയതിനേക്കാള്‍ കൂടുതലായിരുന്നു അത്.'' എന്നും താരം പറയുന്നു.

ആളുകളെ കണ്ടുമുട്ടുകയും മനുഷ്യന്റെ വികാരങ്ങളേയും ഈഗോയേയുമൊക്കെ മനസിലാക്കുകയും ചെയ്തു. അത് എന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. ഞാനൊരു 'മമ്മാസ് ബോയ്' ആയിരുന്നു. പക്ഷെ ആ അനുഭവങ്ങള്‍ എന്നില്‍ മാറ്റങ്ങളുണ്ടാക്കി. ഞാന്‍ അഡള്‍ട്ടായി മാറുന്നത് അങ്ങനെയാണെന്നും ഷെയ്ന്‍ പറയുന്നുണ്ട്.

ഹിമിക ബോസ്, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ക്യാപ്റ്റന്‍ രാജു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും അഭിനയിച്ച ചിത്രമായിരുന്നു വലിയ പെരുന്നാള്‍. ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. അതേസമയം ബാള്‍ട്ടി ആണ് ഷെയ്ന്‍ നിഗത്തിന്റെ പുതിയ സിനിമ. സെപ്തംബര്‍ 26 നാണ് സിനിമയുടെ റിലീസ്.

Summary

Shane Nigam opens up about the biggest downfall of his career. The failure of the movie Valiya Perunnal affected him personally and took time to recover.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com