'വാപ്പച്ചി പോയ ശേഷം ഞാന്‍ എന്തൊക്കയോ ചെയ്യുകയായിരുന്നു; എനിക്ക് കൂട്ട് ഞാന്‍ മാത്രമായിരുന്നു'; വിങ്ങലോടെ ഷെയ്ന്‍ നിഗം

ഷെയ്‌ന്റെ വാക്കുകള്‍ കേട്ട് പേളി മാണിയും വിതുമ്പുന്നുണ്ട്.
Shane Nigam
Shane Nigamഫയല്‍
Updated on
2 min read

ജീവിതത്തിലെ ഒറ്റപ്പെടലിനെക്കുറിച്ചും പ്രതിസന്ധികളില്‍ നിന്നും താന്‍ പഠിച്ച പാഠങ്ങളെക്കുറിച്ചും നടന്‍ ഷെയ്ന്‍ നിഗം. ജീവിതത്തില്‍ ഒരാള്‍ക്ക് കൂട്ടായി അയാള്‍ മാത്രമേ ഉണ്ടാകൂവെന്നാണ് ഷെയ്ന്‍ നിഗം പറയുന്നത്. പേളി മാണി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഷെയ്ന്‍ നിഗം മനസ് തുറന്നത്. ഷെയ്‌ന്റെ വാക്കുകള്‍ കേട്ട് പേളി മാണിയും വിതുമ്പുണ്ട്.

Shane Nigam
'ആരാധന മൂത്ത് മരിക്കാന്‍ പോകുന്ന ഫാന്‍സ് കഴുതകള്‍; ബസിന് മുകളില്‍ കയറി 'ഷോ' കാണിച്ചത് പാരയായി'; കരൂര്‍ ദുരന്തത്തില്‍ സന്തോഷ് പണ്ഡിറ്റ്

തന്റെ പുതിയ സിനിമയായ ബള്‍ട്ടിയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയതായിരുന്നു ഷെയ്ന്‍. ജീവിതത്തില്‍ താന്‍ ഒറ്റപ്പെട്ട് പോയ സമയമുണ്ട്. അപ്പോഴൊക്കെ തനിക്ക് കൂട്ടുണ്ടായിരുന്നത് താന്‍ മാത്രമാണെന്നും അനുഭവങ്ങളാണ് തന്റെ ഗുരുവെന്നുമാണ് ഷെയ്ന്‍ നിഗം പറയുന്നത്.

Shane Nigam
'ആഴ്ചയില്‍ 1000 രൂപ തരും, പക്ഷെ വനിതാ നിര്‍മാതാവിന്റെ കവിളില്‍ 10 തവണ ഉമ്മ വെക്കണം'; തുടക്കകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്‍

''ഞാന്‍ ഒറ്റയ്ക്ക് ഇരിക്കും. അതിനര്‍ത്ഥം ഞാന്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന ആളാണെന്നല്ല. ഞാന്‍ ഒറ്റയ്ക്ക് ഇരിക്കും. ആ സമയം എന്റെ ഉള്ളിലൊരു നിശബ്ദതയുണ്ട്. എന്റെ ഉള്ളിലിരുന്ന് ആരോ എന്നെ തന്നെ നോക്കുന്നുണ്ട്. ആ ആളെ ഞാന്‍ മനസാക്ഷിയായോ ദൈവമായോ കാണുന്നു. ആ മനസാക്ഷിയുടെ മുമ്പില്‍ മാത്രമേ ഞാന്‍ ജീവിക്കുന്നുള്ളൂ. കാരണം മനുഷ്യര്‍ക്ക് പല അഭിപ്രായങ്ങളുണ്ട്. ആ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് നമ്മുടെ മൂഡിനേയും ജീവിതത്തേയും മാറ്റാന്‍ ശ്രമിച്ചാല്‍ അത് ഭയങ്കര എഫേര്‍ട്ടാകും. നമ്മള്‍ ഡ്രെയ്‌ന്ഡ് ആകും. ഓവര്‍ തിങ്കിങിലേക്ക് പോകും. ഡിപ്രഷനും ആങ്‌സൈറ്റിയുമുണ്ടാകും'' ഷെയ്ന്‍ നിഗം പറയുന്നു.

''ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നത്, ഓരോ വ്യക്തിയും ഒറ്റയ്ക്കാണ്. എനിക്ക് ഉമ്മച്ചിയും പെങ്ങന്മാരും പൂച്ചയായ ടൈഗറുമുണ്ട്. അവര്‍ക്കെല്ലാം എന്നോട് ഭയങ്കര സ്‌നേഹമാണ്. അവരുടെ പിന്തുണ പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതിനും അപ്പുറത്തേക്കാണ്. സെല്‍ഫ്‌ലെസ് ലവ് ആണ് അവരുടേത്. പക്ഷെ എന്റെ ഒറ്റപ്പെടലിനെ ഞാന്‍ ഒരുപാടങ്ങ് മുറുക്കിപ്പിടിക്കുന്നുണ്ട് ഇപ്പോള്‍. വേറൊന്നും കൊണ്ടല്ല, അങ്ങനെ ഇരിക്കേണ്ട അവസ്ഥ ഒരുപാടുണ്ടായിട്ടുണ്ട് ജീവിതത്തില്‍.'' ഷെയ്ന്‍ പറയുന്നു.

''വാപ്പച്ചിയുടെ മരണം മുതല്‍ കൂട്ടാം. എനിക്കന്ന് 21 വയസാണ്. പത്തൊമ്പതാം വയസില്‍ പടം ചെയ്തു. പക്ഷെ പടം ഇറങ്ങിയത് കുറച്ച് കഴിഞ്ഞിട്ടാണ്. അത് കഴിഞ്ഞ് കുറച്ച് കഴിഞ്ഞ് വാപ്പച്ചിയും പോയി. അതിന് ശേഷം ഞാന്‍ എന്തൊക്കയോ ചെയ്യുകയായിരുന്നു. എനിക്ക് അറിഞ്ഞൂട ഞാന്‍ എന്താ ചെയ്തിരുന്നത്. ആ യാത്രയില്‍ പലതും നേരിട്ടു. നല്ലൊരു വിജയം കിട്ടും, പിന്നാലെ എന്തെങ്കിലും പ്രശ്‌നം വരും. വീണ്ടുമൊരു നല്ല വിജയം വരും, പിന്നാലെ പ്രശ്‌നം വരും. അങ്ങനെ എന്നെ ഉരുക്കി ഉരുക്കി എടുക്കുന്ന അവസ്ഥയായിരുന്നു. അപ്പോഴൊക്കെ എന്റെ കുടെ ഉണ്ടായിരുന്നത് ഞാന്‍ മാത്രമാണ്. ആ മനസാക്ഷിയാണ് എപ്പോഴും കൂടെയുള്ളത്. വേറാരുമില്ല. ആ അവസ്ഥയാണ് എന്റെ ഗുരു. ആ വിഷമങ്ങളും വേദനകളുമാണ് എന്റെ ഗുരു.'' എന്നും ഷെയ്ന്‍ പറയുന്നു.

Summary

Shane Nigam says he was all alone in his ups and downs. experiences are his guru as he learned lot from them.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com