

ആമിര്‍ ഖാന്‍ ചിത്രം സിത്താരെ സമീന്‍ പറിനെ പ്രശംസിച്ച് ശശി തരൂര്‍. ചിത്രം തന്നെ ഇമോഷണല്‍ ആക്കിയെന്നാണ് ശശി തരൂര്‍ പറയുന്നത്. സിത്താരെ സമീന്‍ പര്‍ വിനോദം നല്‍കുക മാത്രമല്ല, പ്രേക്ഷകരുടെ കാഴ്ചപ്പാടുകള്‍ മാറ്റുന്ന സിനിമയാണെന്നാണ് ശശി തരൂര്‍ പറയുന്നത്. രാഷ്ട്രീയനേതാക്കള്‍ക്കായി ഒരുക്കിയ പ്രത്യേക ഷോയ്ക്ക് ശേഷം മാധ്യമങ്ങളെ കണുകയായിരുന്നു കോണ്‍ഗ്രസ് എംപി. ശശി തരൂരിനൊപ്പം ആമിര്‍ ഖാനും സിനിമ കാണാനെത്തിയിരുന്നു.
ഭിന്നശേഷിക്കാരുടെ ബാസ്‌ക്കറ്റ് ബോള്‍ ടീം പരിശീലികനായി ആമിര്‍ ഖാന്‍ എത്തുന്ന ചിത്രമാണ് സിത്താരെ സമീന്‍ പര്‍. ചിത്രം നല്‍കുന്ന സന്ദേശവും താരങ്ങളുടെ പ്രകടനങ്ങളുമെല്ലാം കയ്യടി നേടുകയാണ്. സിത്താരെ സമീന്‍ പര്‍ കണ്ടവര്‍ തിയറ്റര്‍ വിടുക മാറിയ മനസുമായിട്ടാകും എന്നാണ് ശശി തരൂര്‍ പറയുന്നത്. തരൂരിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
''വളരെ വളരെ ഇഷ്ടപ്പെട്ടു. ഇമോഷണല്‍ സിനിമയാണ്. നമ്മളെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. എല്ലാവര്‍ക്കും ഒരുപാട് ഇഷ്ടമായി. ആരും ഇരുന്നിടത്തു നിന്നും അനങ്ങിയത് പോലുമില്ല. ആമിറില്‍ നിന്നും നല്ല പ്രകടനം മാത്രമാണ് പ്രതീക്ഷിച്ചത്. അതില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഫസ്റ്റ് ക്ലാസ് ആക്ടിംഗാണ്. ക്യാരക്ടറിലുണ്ടായ മാറ്റം അദ്ദേഹത്തിന്റെ മുഖത്തു നിന്നും വായിച്ചെടുക്കാം. ഇതൊരു സ്പാനിഷ് സിനിമയുടെ കഥയാണെന്നാണ് ആമിര്‍ പറഞ്ഞതു. വളരെ നന്നായി എഴുതിയ കഥയാണ്. കാണുന്നവര്‍ സിനിമ ആസ്വദിക്കുക മാത്രമല്ല, അവര്‍ പലതും പഠിക്കും. മാറിയ മനസുമായിട്ടാകും സിനിമ വിടുക'' ശശി തരൂര്‍ പറയുന്നു.
ജൂണ്‍ 20 നായിരുന്നു ചിത്രം ബോക്‌സ് ഓഫീസിലേക്ക് എത്തുന്നത്. പത്ത് ദിവസത്തിനുള്ളില്‍ സിനിമ നേടിയത് 120 കോടിയലധികമാണ്. റിലീസ് ചെയ്ത ശേഷമുള്ള രണ്ടാമത്തെ ഞായറാഴ്ചയായ ഇന്നലെ മാത്രം സിത്താരെ സമീന്‍ പര്‍ നേടിയത് 14.50 കോടി ആണെന്നാണ് സാക്‌നില്‍ക് റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്ത് ദിവസത്തില്‍ സിനിമയ്ക്ക് നേടാന്‍ സാധിച്ചത് 122.65 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. ഓരോ ദിവസം കഴിയുന്തോറും സിനിമയുടെ കളക്ഷന്‍ കൂടി വരികയാണ്. സൂപ്പര്‍ താര ചിത്രങ്ങളുടെ പതിവ് ബഹളമൊന്നുമില്ലാതെ വന്ന സിനിമ മൗത്ത് പബ്ലിസിറ്റിയുടെ കരുത്തിലാണ് വന്‍ വിജയമായി മാറിയിരിക്കുന്നത്.
Shashi Tharoor watches Sitaare Zameen Par with Aamir Khan and he praises the movie and it's message.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
