ഹേമ കമ്മിറ്റി ചരിത്ര സംഭവം, മലയാള സിനിമയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കും; ഷീല

ഹേമ കമ്മിറ്റി റിപ്പോർട്ട് ചലച്ചിത്ര മേഖലയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കും.
Sheela
ഷീലഎക്സ്പ്രസ്
Updated on: 
1 min read

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സർക്കാർ നിയമിച്ചത് മലയാള സിനിമയിലെ ചരിത്ര സംഭവമാണെന്ന് നടി ഷീല. രാജ്യാന്തര ഫിലിം പ്രിസർവേഷൻ ആൻഡ് റിസ്റ്റോറേഷൻ ശില്പശാലയുടെ ഉദ്​ഘാടന ചടങ്ങിൽ പ്രസം​ഗിക്കുകയായിരുന്നു നടി. ഹേമ കമ്മിറ്റി കൊണ്ടുവരാൻ മുൻകൈയ്യെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നുവെന്നും ഷീല പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് ചലച്ചിത്ര മേഖലയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കും.

സ്നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ വിമർശനമുണ്ടായെങ്കിലും പടയാളിപ്പോലെ അദ്ദേഹം പക്വതയോടെ പ്രതിരോധിച്ചു നിൽക്കുന്നുവെന്നും ഷീല പറഞ്ഞു. കേരളം മുത്തു പതിപ്പിച്ച കിരീടവുമായാണ് പിണറായി വിജയനെ ഭരണത്തിലേറ്റിയത്.

അത് യഥാർഥത്തിൽ മുൾക്കിരീടമാണെന്ന് മുഖ്യമന്ത്രിക്കു മാത്രമേ അറിയൂ എന്നും ഷീല കൂട്ടിച്ചേർത്തു. ഈ മാസം 14 വരെ വൈലോപ്പിള്ളി സംസ്കൃതി ഭവനിലാണ് ശില്പശാല നടക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

vedaganitham
Parvathy Thiruvothu, Alleppey Ashraf
Sheela, Vijay
The cover of the book ‘Malayalam Cinema: Hema Committee Paranjathum Sarkar Parayathathum’
X

FOLLOW US

ON GOOGLE DISCOVER