സിനിമ പരാജയപ്പെട്ടപ്പോള്‍ വീട് പണയം വെക്കേണ്ടി വന്നുവെന്ന് പറഞ്ഞിട്ടില്ല; തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് ഷീലു എബ്രഹാം

സെല്‍ഫ് ട്രോള്‍ ആയിരുന്നുവെന്നാണ് താരം പറയുന്നത്
sheelu abraham
sheelu abrahamഇന്‍സ്റ്റഗ്രാം
Updated on
1 min read

സിനിമകളുടെ പരാജയത്തെക്കുറിച്ച് താന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടുവെന്ന് നടിയും നിര്‍മാതാവുമായ ഷീലു എബ്രഹാം. പത്തുപതിനഞ്ച് കോടി മുടക്കി സിനിമയുണ്ടാക്കിയെന്നും നഷ്ടം വന്നതോടെ വീട് പണം വെക്കേണ്ടി വന്നുവെന്നും ഷീലു പറഞ്ഞുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അങ്ങനെ സംഭവിച്ചിട്ടില്ലെന്നും തമാശ രൂപേണ താന്‍ പറഞ്ഞ കാര്യം വളച്ചൊടിക്കുകയായിരുന്നുവെന്നുമാണ് ഷീലു പറയുന്നത്.

sheelu abraham
'പർദ്ദ എന്താ വാങ്ങിക്കാൻ കിട്ടിയില്ലേ? സാന്ദ്ര തോമസിന്റേത് ഷോ'; ലിസ്റ്റിൻ സ്റ്റീഫൻ

റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷീലുവിന്റെ പ്രതികരണം. മാധ്യമങ്ങള്‍ ആരും എന്നെ വിളിച്ച് ആ പറഞ്ഞത് സത്യസന്ധമാണോ എന്ന് ചോദിച്ചിട്ടില്ല. അത് മാധ്യമങ്ങളുടെ തെറ്റാണ്. ചുമ്മാതെ എവിടെയെങ്കിലും കണ്ടത് എടുത്ത് കൊടുക്കുകയാണ്. പറഞ്ഞത് മുഴുവന്‍ കാണാതെയാണ് വാര്‍ത്ത കൊടുത്തതെന്നാണ് ഷീലു പറയുന്നത്.

sheelu abraham
'സിനിമയില്‍ ഇങ്ങനെ വൃത്തി കെട്ടൊരു കളിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല; ശ്വേതയ്‌ക്കെതിരെ ആസൂത്രിത നീക്കം'; ഒപ്പമുണ്ടെന്ന് റഹ്മാന്‍

ഞാന്‍ പറഞ്ഞത്, എനിക്ക് വന്ന രണ്ട് സിനിമകള്‍ നഷ്ടമായിരുന്നു. അത് രസകരമായ രീതിയില്‍ പറഞ്ഞതാണ്. സെല്‍ഫ് ട്രോള്‍ ആയിരുന്നുവെന്നാണ് താരം പറയുന്നത്. സിനിമയില്‍ നിന്നും നഷ്ടം വന്നാലും അത് ബാധിക്കാത്ത രീതിയില്‍ സിനിമ ചെയ്യുന്നവരാണ് ഞങ്ങള്‍. അതിനാലാണ് പതിമൂന്ന് വര്‍ഷം ഇവിടെ നിന്ന് സിനിമ ചെയ്യാന്‍ സാധിക്കുന്നത്. എവിടെ നിന്നെങ്കിലും പണം കടം വാങ്ങി വന്ന് സിനിമ നിര്‍മിക്കുന്ന നിര്‍മാതാവാണെങ്കില്‍ അവരുടെ അവസ്ഥ എന്താകും? ഒറ്റയടിക്ക് 10-15 കോടി രൂപ പോയാല്‍ എന്താകും അവരുടെ അവസ്ഥ? അതും കൂടെ ചിന്തിച്ച് ഞാന്‍ എന്നെ തന്നെ ട്രോളിയതാണെന്നും ഷീലു പറയുന്നു.

ശരിക്കും നശിക്കാനുള്ള സാധ്യതയുണ്ട്. എപ്പോള്‍ എന്റെ ഒരു സിനിമ മൂന്നാം ആഴ്ച ഓടുന്നുണ്ട്. അത് ലാഭമുണ്ടാക്കാന്‍ പറ്റില്ല. അല്ലെങ്കില്‍ സൂപ്പര്‍ ഹിറ്റായി 100 കോടിയൊക്കെ നേടണം. മറ്റുള്ളവര്‍ക്കും, ഇനി വരാന്‍ പോകുന്ന നിര്‍മാതാക്കളും ഒന്ന് സൂക്ഷിച്ചോട്ടെ എന്ന് കരുതിയാണ് പറഞ്ഞതെന്നും താരം പറയുന്നു.

കിടപ്പാടം വില്‍ക്കാനുള്ള രീതിയിലേക്ക് പോകാം എന്നുള്ള ഹിന്റാണത്. സിനിമ സൂക്ഷിച്ച് ചെയ്യുക. അല്ലെങ്കില്‍ ഇതുപോലെത്തെ അവസ്ഥ വരുമെന്ന് ഹാസ്യരൂപേണ അവതരിപ്പിച്ചത്. എന്നാല്‍ മാധ്യമങ്ങള്‍ അതിനെ സീരിയസാക്കിയെടുത്തു. ഞാനതിനെ മാറ്റിപ്പറയാന്‍ പോയില്ലെന്നും ഷീലു പറയുന്നു.

Summary

Sheelu Abraham gives clarification on her statement about losing crores because of her movies being flops at the boxoffice.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com