കറുത്ത സ്യൂട്ടണിഞ്ഞ് ഫര്‍ഹാന്‍, ചുവന്ന ഗൗണില്‍ സുന്ദരിയായി ഷിബാനി; വിവാഹചിത്രങ്ങള്‍ വൈറല്‍

ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷന്‍, അമൃത അറോറ, ശങ്കര്‍ മഹാദേവന്‍, റിയാ ചക്രബര്‍ത്തി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തറും ഗായികയും നടിയുമായ ഷിബാനി ദണ്ഡേക്കറും വിവാഹിതരായി. ഫര്‍ഹാന്റെ പിതാവ് ജാവേദ് അക്തറിന്റെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസില്‍ വച്ച് ഇന്നലെയാണ് വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 

ചുവന്ന ഗൗണും വെയിലും അണിഞ്ഞ് അതിസുന്ദരിയായാണ് ഷിബാനി എത്തിയത്. കറുത്ത നിറത്തിലുള്ള സ്യൂട്ടായിരുന്നു ഫര്‍ഹാന്റെ വേഷം. ഷിബാനിയുടെ ഗൗണിന് ഇണങ്ങുന്ന രീതിയിലായണ് പൂക്കള്‍ കൊണ്ട് വേദി ഒരുക്കിയത്. ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷന്‍, അമൃത അറോറ, ശങ്കര്‍ മഹാദേവന്‍, റിയാ ചക്രബര്‍ത്തി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇരുവരുടേയും വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

വർഷങ്ങളായി ഫർഹാനും ഷിബാനിയും പ്രണയത്തിലാണ്. സോഷ്യൽ മീഡിയയിലൂടെ ഒന്നിച്ചുള്ള ചിത്രങ്ങളും ഇരുവരും പങ്കുവെക്കാറുണ്ട്. അന്ധുന അക്തറുമായി വിവാഹ മോചനം നേടി കഴിഞ്ഞാണ് ഫര്‍ഹാൻ അക്തര്‍ ഷിബാനിയുമായി പ്രണയത്തിലാകുന്നത്. അധുന ബബാനി അക്തറുമായി 2017 ലാണ് ഫര്‍ഹാന്‍ വിവാഹ മോചിതനാകുന്നത്. ഈ ബന്ധത്തിൽ താരത്തിന് രണ്ട് മക്കളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ranjini Haridas
Vijay Deverakonda, Rashmika Mandanna
Ansiba Hassan
Sanchita Ugale, Sushant Singh Rajput
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com