"ലാലേട്ടനോടൊപ്പമുള്ള അഭിനയം ഒരു സ്വപ്നം; മലയാളത്തിലെ ഓഫറുകള്‍ നിരസിച്ചിട്ടുണ്ട്"- ശിൽപ ഷെട്ടി

കെഡി - ദി ഡെവിളാണ് താരത്തിന്റെ അടിത്തിറങ്ങാൻ പോകുന്ന ചിത്രം
Shilpa Shetty
ശിൽപ ഷെട്ടിFacebook
Updated on
1 min read

ഒട്ടുമിക്ക ഭാഷകളിലെ സിനിമകളിലും അഭിനയിച്ച ഇന്ത്യൻ സിനിമാ താരമാണ് ശിൽപ ഷെട്ടി. ധ്രുവ സർജ പ്രധാന വേഷത്തിൽ എത്തുന്ന കന്നഡ ചിത്രമായ കെഡി - ദി ഡെവിളാണ് താരത്തിന്റെ അടിത്തിറങ്ങാൻ പോകുന്ന ചിത്രം. ഇപ്പോഴിതാ, ഇതുവരെ മലയാള സിനിമയിൽ അഭിനയിക്കാത്തതിന്‍റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. കൊച്ചിയിൽ മലയാള സിനിമയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശിൽപ ഷെട്ടി.

Shilpa Shetty
ഇനി ഉണ്ടാകുമോ ആ കാലവും, ഇങ്ങനെയുള്ള പാട്ടും; 'മലയാള സിനിമയിലെ ഒറ്റയാൻ' മുരളി അഭിനയിച്ച പാട്ടുകൾ

'ഹിന്ദി സിനിമക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ കുറച്ച് ഓഫറുകൾ വന്നിട്ടുണ്ട്, പക്ഷേ എനിക്ക് ഭയമുള്ളതിനാൽ ഞാൻ ഒരിക്കലും അവക്ക് സമ്മതം പറഞ്ഞിട്ടില്ല. എനിക്ക് മലയാള സിനിമ വളരെ ഇഷ്ടമാണ്. മലയാള സിനിമ വികാരങ്ങളെ കൈകാര്യം ചെയ്യുന്ന രീതി എന്നെ അത്ഭുതപ്പെടുത്തുന്നു. മലയാളത്തിൽ അഭിനയിച്ചാൽ എന്റെ വേഷത്തോട് നീതി പുലർത്താൻ കഴിയുമോ എന്ന് എനിക്ക് ഒരിക്കലും ഉറപ്പുണ്ടായിരുന്നില്ല. പക്ഷേ, ഒരു ദിവസം ഞാൻ ഒരു മലയാള സിനിമ ചെയ്തേക്കാം' -ശിൽപ ഷെട്ടി പറഞ്ഞു.

Shilpa Shetty
'ഞാന്‍ റിയലിസ്റ്റിക് സംവിധായകന്‍ ആയത് അച്ഛനെ പേടിച്ച്'; ആ വാക്കുകള്‍ ട്രോമയായെന്ന് ദിലീഷ് പോത്തന്‍

മലയാളത്തിലെ ഏതെങ്കിലും നടനോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മോഹൻലാൽ എന്നായിരുന്നു മറുപടി. ഇന്ത്യൻ സിനിമയിലെ ഏറ്റവും അത്ഭുതകരമായ നടന്മാരിൽ ഒരാളാണ് അദ്ദേഹമെന്നും ശില്പ പറഞ്ഞു. മലയാളത്തിലെ തന്‍റെ പ്രിയപ്പെട്ട ചിത്രം ഫാസിൽ സംവിധാനം ചെയ്ത 'നോക്കെത്താദൂരത്ത് കണ്ണുംനട്ട്' (1984) ആണെന്നും നടി വെളിപ്പെടുത്തി. അത് തന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണെന്ന് അവർ വിശേഷിപ്പിച്ചു.

പ്രേം സംവിധാനം ചെയ്യുന്ന കെഡി - ദി ഡെവിൾ ആക്ഷൻ ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്നു. സഞ്ജയ് ദത്ത്, റീഷ്മ നാനയ്യ, വി. രവിചന്ദ്രൻ, രമേശ് അരവിന്ദ് തുടങ്ങി നിരവധി താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Summary

Shilpa Shetty reveals the reason why she hasn't acted in a Malayalam film yet. Mohanlal is her favourite actor in malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com