

നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ ശിൽപ്പ ഷെട്ടിയുടെ പ്രതികരണമാണ് ഏവരും കാത്തിരുന്നത്. എന്നാലിപ്പോൾ ഭർത്തിവിന്റെ അറസ്റ്റിന് ശേഷം താരത്തിന്റെ ആദ്യ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്. മുൻപും വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ടെന്നും ഭാവിയിൽ ഇവയെ ധൈര്യത്തോടെ നേരിടുമെന്നും അർത്ഥമാക്കുന്ന ജെയിംസ് തർബറുടെ പുസ്തകത്തിലെ ഒരു പേജ് ശിൽപ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
"കോപത്തോടെ പിന്നിലേക്കും, ഭയത്തോടെ മുന്നോട്ടും നോക്കരുത്, എന്നാൽ ചുറ്റുമുള്ളതിനെക്കുറിച്ച് അവബോധമുണ്ടാകണം.
നമ്മളെ വേദനിപ്പിച്ചവരെയും നേരിട്ട മോശം അനുഭവങ്ങളെയും കോപത്തോടെയായിരിക്കും നമ്മൾ ഓർക്കുക. ജോലി നഷട്പ്പെടുമോ, അസുഖം വരുമോ, പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമോ തുടങ്ങി ഒട്ടേറെ ഭയങ്ങളുമായാണ് നമ്മൾ മുന്നോട്ടുപോകുന്നത്.
നമ്മൾ ഇപ്പോൾ എവിടെയാണോ അവിടെയുണ്ടാകണം. ഇനി എന്താണെന്നോ, എങ്ങനെയായിരിക്കണമെന്നോ ആശങ്കപ്പെടേണ്ടതില്ല, എന്നാൽ അതിനെക്കുറിച്ച് ധാരണയുണ്ടായിരിക്കണം.
ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ഭാഗ്യവാനാണെന്ന് ചിന്തിച്ചുകൊണ്ട് ഞാനൊരു ദീർഘശ്വാസമെടുക്കുന്നു. മുൻകാലങ്ങളിൽ നേരിട്ട വെല്ലുവിളികളെ അതിജീവിച്ചിരുന്നു, ഭാവിയിലെ വെല്ലുവിളികളെയും അതിജീവിക്കും. ഇന്നത്തെ എൻറെ ജീവിതത്തെ മറ്റൊന്നിനും വ്യതിചലിപ്പിക്കാൻ കഴിയില്ല", ശിൽപ്പ പങ്കുവെച്ച പുസ്തക ഭാഗത്തിൽ പറയുന്നതിങ്ങനെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates