

താനും ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെ സിനിമാ ലോകത്തള്ള പലര്‍ക്കും ഇപ്പോള്‍ 'നല്ല സമയ'മാണെന്ന് നടൻ ഷൈന്‍ ടോം ചാക്കോ. കൊച്ചിയില്‍ മിസ്റ്റര്‍ മിസ്സ് കിഡ്‌സ് കേരള ഗ്രാന്‍ഡ് ഐക്കണ്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍. "വളരെ നല്ല പേരോടു കൂടി കടന്നുപോകുന്ന സമയങ്ങളാണ് ഞങ്ങള്‍. പ്രത്യേകിച്ച് സിനിമയിലുള്ളവര്‍, പ്രത്യേകിച്ച് ഞാനും ശ്രീനാഥ് ഭാസിയുമൊക്കെ. സമൂഹത്തില്‍ വളരെ നല്ല പേര് നേടി... എളുപ്പത്തില്‍ പറയാന്‍ പറ്റുന്ന പേരായതു കൊണ്ടായിരിക്കാം ചിലപ്പോള്‍.
പെട്ടെന്ന് കണ്‍വിന്‍സ്ഡ് ആവുമല്ലോ? എന്തു പ്രശ്‌നം വന്നാലും ഇപ്പോള്‍ സിനിമാക്കാരുടെ പേരിലാ... ലോക മഹായുദ്ധമുണ്ടായതും ആദവും ഹവ്വയും പ്രശ്‌നമുണ്ടായതും എല്ലാം സിനിമ കണ്ടിട്ടാണെന്നാണ് പറയുന്നത്. എന്താണെങ്കിലും കുറ്റം പറയാന്‍ കുറച്ചാളുകള്‍ ഉണ്ടല്ലോ. വളരെയധികം വിഷമമുണ്ടാവാറുണ്ട്, പല സമയങ്ങളിലും. എന്തു പറഞ്ഞാലും മെക്കിട്ടുകയറുക.
ഗൗരവമായി കാണേണ്ട പല കാര്യങ്ങളേയും ഗൗരവമായി കാണാതെ, സിനിമയെ വളരെയധികം ഗൗരവമായി കാണുകയും സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരെ ലോകത്തിലേറ്റവും ഗൗരവത്തില്‍ കാണുകയും ചെയ്യുന്നു. അഭിനേതാക്കള്‍ എല്ലാ വഴിയിലൂടേയും സഞ്ചരിക്കണമെന്നാണ് പറയുക. അത് ഇന്ന വഴിയിലൂടെ സഞ്ചരിക്കണം എന്ന് പറയുമ്പോള്‍, അത് ശരിയാവില്ല.
ഞാന്‍ ഒരു പടത്തില്‍ ഒരു കഥാപാത്രത്തിന് വേണ്ടി ഒരു സാധനം ചെയ്യുന്ന സമയത്ത്, അത് ശീലമാവാം ചിലര്‍ക്ക് അത് ദുശ്ശീലമാവാം, ഞാനത് കൃത്യമായി കാണിക്കാതിരിക്കുമ്പോഴാണ് ഞാന്‍ എത്തിക്‌സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നത്. ഒരു സാധനം കൃത്യമായി കാണിക്കണമെങ്കില്‍ കുറഞ്ഞപക്ഷം ഞാനത് കാണണ്ടേ. തീപ്പെട്ടി കത്തിക്കാന്‍ അറിയില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ? അതേ പോലെതന്നെയാണ് പലകാര്യങ്ങളും. ഓരോരുത്തരും അവരവരുടെ എത്തിക്‌സിനു അനുസരിച്ച് പ്രവര്‍ത്തിക്കണം.
അത് ചെയ്യാതിരിക്കുമ്പോഴാണ് അവന്‍ സമൂഹത്തിന് എതിരായി പ്രവര്‍ത്തിക്കുന്നത്. അതായത് ഒരു സാധനത്തിന് കറക്റ്റ് ആയിട്ടുള്ള റിയാക്ഷന്‍ കൊടുക്കാതിരിക്കുമ്പോള്‍ അവന്‍ സമൂഹത്തിന് തെറ്റിദ്ധാരണ കൊടുക്കുന്നു. ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്, കഞ്ചാവ് അടിച്ചിട്ടുള്ള സീനുകളില്‍ തലകുത്തിയൊക്കെ മറിയുന്നത്. എന്താണ് കഞ്ചാവടിച്ചു കഴിഞ്ഞാല്‍, അല്ലെങ്കില്‍ ഒരു സാധനം ഉപയോഗിക്കുമ്പോള്‍ എന്ത് റിയാക്ഷനാണ് കൊടുക്കേണ്ടത്, അത് കൃത്യമായി കൊടുക്കണം.
തെറ്റായ ധാരണ കൊടുക്കരുത്. തോക്കുകൊണ്ട് വെടിവെക്കുമ്പോ റോക്കറ്റ് കിട്ടിയപോലെ എക്‌സപ്രഷന്‍ ഇട്ടിട്ട് കാര്യമില്ലല്ലോ? മിസൈല്‍ ആക്രമണം പോലെ അല്ലല്ലോ ബുള്ളറ്റിന്റെ എക്‌സ്‌പ്രെഷന്‍ അല്ലെ കൊടുക്കണ്ടത്. അത് പലര്‍ക്കും അറിയില്ല. ഹണി റോസിന് അത്രയും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടാവില്ല എന്ന് ഞാന്‍ പറയുന്നില്ല. വേറൊരു രീതിയില്‍ പല ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്. പ്രയാഗയ്ക്കും ബുദ്ധിമുട്ടുണ്ടായിട്ടുണ്ട് എനിക്കും ബുദ്ധിമുട്ടായിട്ടുണ്ട്.
എല്ലാവരും അറിയുന്നുണ്ടല്ലോ ബുദ്ധിമുട്ട് ഉണ്ടാവുന്നുണ്ടെങ്കിലും. ബുദ്ധിമുട്ട് ഉണ്ടായിട്ട് ആരും അറിയാതെ പോകുമ്പോഴാണ് പ്രശ്‌നം. കുഴപ്പമില്ല, സ്നേഹം കൊണ്ടല്ലേ. സ്നേഹം ഇല്ലാതെ ചെയ്യരുത് കേട്ടോ ഇതൊന്നും. എല്ലാത്തിനും നന്ദി".- ഷൈൻ ടോം ചാക്കോ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates