ഷൈൻ ടോം ചാക്കോ തമിഴിലേക്ക്; അരങ്ങേറ്റം ഇളയദളപതിക്കൊപ്പം 

പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക
ദളപതി 65 പോസ്റ്റർ
ദളപതി 65 പോസ്റ്റർ
Updated on
1 min read

ളയദളപതിക്കൊപ്പം ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായി മലയാളി താരം ഷൈൻ ടോം ചാക്കോയും. വിജയിയെ നായകനാക്കി സൺ പിക്ചേർസ് നിർമിക്കുന്ന ദളപതി 65 എന്ന ചിത്രത്തിലാണ് ഷൈൻ അഭിനയിക്കിന്നത്. ഷൈന്റെ ആദ്യ അന്യഭാഷ ചിത്രം കൂടിയാണിത്. 

മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ചിത്രം നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക. മനോഹരം, ഞാന്‍ പ്രകാശന്‍ തിടങ്ങിയ മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ നടി അപർണ ദാസും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രം കോമഡി എന്റര്‍ടെയ്‌നര്‍ വിഭാ​ഗത്തിലാണ് ഒരുങ്ങുന്നത് എന്നാണ് സൂചന.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com