നടനും മോഡലുമായ ഷിയാസ് കരീം വിവാഹിതനായി

പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് മോഡലിങ് രംഗത്ത് വളരെ സജീവമാണ്.
Shiyas Kareem
ഷിയാസ് കരീമും ദർഫയുംഇൻസ്റ്റ​ഗ്രാം
Updated on
1 min read

നടനും മോഡലുമായ ഷിയാസ് കരീം വിവാഹിതനായി. ദീര്‍ഘകാല സുഹൃത്തായ ദര്‍ഫയാണ് വധു. എമിറേറ്റ്സ് എൻബിഡിയിൽ ജോലി ചെയ്യുകയാണ് ദർഫ. സിനിമ - ടെലിവിഷന്‍ താരങ്ങളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹം.

ദർഫയുമായുള്ള ഷിയാസിന്റെ വിവാഹ ചിത്രങ്ങൾ പുറത്ത് വന്നതോടെ നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ നേരുന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് മോഡലിങ് രംഗത്ത് വളരെ സജീവമാണ്. നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിലും ഷിയാസ് എത്താറുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com