

മഞ്ജു വാര്യരെക്കുറിച്ചുള്ള എഴുത്തുകാരിയ ശാരദക്കുട്ടിയുടെ കുറിപ്പിന് മറുപടിയുമായി നടി ശോഭന. ശാരദക്കുട്ടിയുടെ വാക്കുകള്‍ പങ്കുവച്ചൊരു ഇന്‍സ്റ്റഗ്രാം പേജിന് താഴെയാണ് ശോഭന മറുപടിയുമായെത്തിയത്. മഞ്ജുവിനെ പ്രശംസിച്ചു കൊണ്ടുള്ളതായിരുന്നു ശാരദക്കുട്ടിയുടെ കുറിപ്പും. എന്നാല്‍ കുറിപ്പിലെ 'കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല' എന്ന പരാമര്‍ശത്തോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു ശോഭന.
''മഞ്ജു ജിയ്ക്ക് ഒരു കുടുംബമുണ്ട്. മിക്കയാളുകള്‍ക്കും ഉള്ളതിനേക്കാളും. അവര്‍ക്ക് ഞങ്ങള്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമുണ്ട്. എല്ലാത്തിനുമുപരിയായി, തന്റെ സിനിമകളിലൂടെ അവരുണ്ടാക്കിയെടുത്ത ലെഗസിയുണ്ട്. അവരുടെ ആരാധകരുണ്ട്. നീ തകര്‍ത്ത് മുന്നേറ് പെണ്ണേ! യാതൊരു തടസവുമില്ലാതെ ഒറ്റയ്ക്ക് യാത്ര തുടരൂ. കലയും ഒരു ബൈക്കും മാത്രം മതി കൂട്ടിന്. ചേച്ചിയ്ക്കും ഒരുപാട് സ്‌നേഹം'' എന്നാണ് ശോഭനയുടെ മറുപടി.
നിരവധി പേരാണ് കമന്റുകളിലൂടെ മഞ്ജുവിനുള്ള പിന്തുണ അറിയിക്കുന്നത്. ബൈക്കില്‍ സഞ്ചരിക്കുന്ന മഞ്ജുവിന്റെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ സമയത്ത് ശാരദക്കുട്ടി പങ്കുവച്ച കുറിപ്പിലെ പരാമര്‍ശത്തിനാണ് ശോഭന മറുപടി നല്‍കിയത്. ശാരദക്കുട്ടിയുടെ കുറിപ്പ് ഇങ്ങനെയാണ്:
ആണിനും വീടിനും കുടുംബത്തിനും സദാചാരബോധ്യങ്ങള്‍ക്കും കടമകള്‍ക്കും അച്ചടക്കങ്ങള്‍ക്കും നിന്ദകള്‍ക്കും വഴങ്ങാതെ പറന്നു നടന്നു ജീവിക്കുവാന്‍ കേരളം കണി കണ്ടുണരുന്ന പെണ്മ. എളുപ്പമായിരുന്നില്ല അവളുടെ വളര്‍ച്ചയുടെ വഴികള്‍. കഴിവുകള്‍ തേച്ചു മിനുക്കി നില നിര്‍ത്തുന്ന മിടുക്കിന്റെ പേരാണ് മഞ്ജു വാര്യര്‍.
കുടുംബത്തിന് താനില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നു മാത്രമല്ല, തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നും തെളിയിച്ച സ്ത്രീ. പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു മികച്ച പാഠപുസ്തകം. അതാണ് മഞ്ജു വാര്യര്‍. അതിരുകള്‍ ഭേദിക്കാനുള്ള ഈ കഴിവിനും ധൈര്യത്തിനും ബിഗ് സല്യൂട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates