'ബക്കാര്‍ഡിയുടെ പരസ്യം, ഇപ്പോഴും ദേവാസുരത്തില്‍ തന്നെ; ബുജി ആക്രികളൊക്കെ തിരിച്ചെടുക്കുന്ന രഞ്ജിത്ത്'; ട്രോളുകളില്‍ 'ആരോ'

'ഈ വീട്ടിലെ പശുത്തൊഴുത്ത് എവിടെയാ... ' എന്ന് നെയ്യ് പരസ്യത്തില്‍ ചോദിക്കുന്ന അതേ മഞ്ജു വാര്യര്‍
Aaro
Aaroഫെയ്സ്ബുക്ക്
Updated on
2 min read

സ്‌ക്രീനില്‍ മഞ്ജു വാര്യരും ശ്യാമപ്രസാദും. ക്യാമറയ്ക്ക് പിന്നില്‍ രഞ്ജിത്ത്. നിര്‍മാണം മമ്മൂട്ടിയുടെ മമ്മൂട്ടി കമ്പനി. സംഗീതം ബിജിബാലും. അങ്ങനെ അരങ്ങത്തും അണിയറയിലുമൊക്കെ പ്രതിഭാധാരാളിത്തവുമായാണ് ആരോ എന്ന ഹ്രസ്വചിത്രമെത്തിയത്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് രഞ്ജിത്ത് ഒരുക്കിയ ഹ്രസ്വചിത്രമെത്തിയത്. ഇന്നലെ റിലീസ് ചെയ്ത ഷോര്‍ട്ട് ഫിലിം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

Aaro
ആള്‍ക്കൂട്ടത്തിനൊപ്പം നരസിംഹത്തിലെ പാട്ടിന് ചുവടുവച്ച് ഷാജി കൈലാസ്; ഹിറ്റുകളുടെ രാജാവിന് ഇങ്ങനെയുമൊരു മുഖമോ?

എന്നാല്‍ കയ്യടികളേക്കാള്‍ കൂടുതല്‍ ലഭിക്കുന്നത് വിമര്‍ശനങ്ങളും ട്രോളുകളുമാണെന്ന് മാത്രം. മഞ്ജു വാര്യരും ശ്യാമപ്രസാദും നന്നായി അഭിയനിച്ചിട്ടുണ്ടെന്നും ബിജിബാലിന്റെ സംഗീതവും കൊള്ളാമെന്നും പറയുന്ന സോഷ്യല്‍ മീഡിയ പക്ഷെ രഞ്ജിത്തിന്റെ ആശയത്തേയും അവതരണത്തേയുമൊക്കെ വിമര്‍ശിക്കുകയാണ്.

Aaro
'സുന്ദര്‍ സി പോയെങ്കിലെന്താ? പകരം ധനുഷ് വരും'; തലൈവര്‍ 173 ന്റെ സംവിധായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍

റീലില്‍ ഒതുങ്ങേണ്ട വിഷയമാണ് 21 മിനുറ്റുള്ള ഷോര്‍ട്ട് ഫിലിമായി വലിച്ച് നീട്ടിയതെന്നാണ് ചിലരുടെ വിമര്‍ശനം. സ്‌കൂള്‍ കുട്ടികള്‍ പോലും അടിപൊളി ഷോര്‍ട്ട് ഫിലുമകളുണ്ടാക്കുന്ന കാലത്ത് രഞ്ജിത്ത് ഒരുക്കിയത് പഴഞ്ചന്‍ ആശയങ്ങളുള്ള ചിത്രമാണെന്നും ചിലര്‍ പറയുന്നു. അതേസമയം ഇതൊരു ഷോര്‍ട്ട്ഫിലിം അല്ലെന്നും ബക്കാര്‍ഡിയുടെ പരസ്യമാണെന്നും ചിലര്‍ പറയുന്നു.

'സെക്കന്റില്‍ ഓരോ സിഗററ്റ് വലിച്ച് തറയില്‍ കുറ്റി നിക്ഷേപിക്കുന്ന തറവാടിയും വെള്ളത്തിന് പകരം ബക്കാര്‍ഡി വിഴുങ്ങുന്നവനും. ദുര്‍ മേദസ്സാലും സമ്പന്നനായ മധ്യവയസ്‌കനായ എഴുത്തുകാരന്‍, ആഢ്യത്തത്തിന് ഇരിപ്പിടമായ തറവാട്ട് വീട്, മുറ്റത്ത് നിറയെ പൂവിട്ട ബോഗെന്‍ വില്ല, രാത്രിമഴ, ഏകാന്തത, കാത്തിരിപ്പ്, വലിയ പൊട്ട് തൊട്ട് സെറ്റ് സാരിയുടുത്ത ഇന്റലക്ച്വല്‍ കുലീന സുന്ദരി, പഴയ മലയാള സിനിമാ ഗാനം. അങ്ങനെ എണ്‍പത് തൊണ്ണൂറ് കാലത്ത് മലയാള സിനിമയും സാഹിത്യവും കൊണ്ട് നടന്ന ബുജി ആക്രികളൊക്കെ രഞ്ജിത് തിരിച്ചെടുത്തിട്ടുണ്ട് ആരോയ്ക്ക് വേണ്ടി' എന്നാണ് അജിത് നീലാഞ്ജനത്തിന്റെ പ്രതികരണം.

'ഒരു ചെറുകഥ വായിക്കുന്ന സുഖം കിട്ടാന്‍ വേണ്ടി ഞങ്ങള്‍ ചെറുകഥകള്‍ കിട്ടാത്ത ഒരു ലോകത്തല്ല ജീവിക്കുന്നത് മിസ്റ്റര്‍.നായകന്റെ ഒറ്റപെടല്‍ കാണിക്കാന്‍ നായകന്‍ ഉറക്കം ഉണരുന്നതും ബാത്ത്‌റൂമില്‍ പോകുന്നതും സിഗററ്റ് വലിക്കുന്നതും കാണിച്ചാല്‍ റിയലിസം ആകും എന്നാക്കെ തെറ്റിദ്ധരിച്ചിരിക്കുകയാണ് സംവിധായകന്‍ .ഈ കാലഘട്ടത്തില്‍ ഇതൊക്കെ ഒരു സൃഷ്ടിയാണോ? ക്ലീഷേ എന്നു പറയാന്‍ പോലും പറ്റില്ല' എന്ന് രാഹുല്‍ ഹംബിള്‍ സനല്‍ പറയുന്നു.

'ആരെങ്കിലും ഇങ്ങനെ കടന്നു വന്നിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുള്ളതുകൊണ്ടാകണം, ആരോ' അനുഭവിച്ചു. ഹൃദയം കൊണ്ട് രുചിക്കാവുന്ന തരത്തില്‍ ശ്യാമപ്രസാദ് എന്ന ചേരുവ അളവില്‍ ചേര്‍ത്ത് രഞ്ജിത്ത് വേവിച്ചെടുത്ത വിഭവം. ഒരു 'പെണ്ണിന്റെ ഒച്ച'യുമായി, കടന്നു വരുന്ന മഞ്ജുവിന്റെ കഥാപാത്രം. കഥയുടെ ആത്മാവ് കളയുന്ന സംഭാഷണം. കണ്ണടച്ചു കേട്ടാല്‍, 'ഈ വീട്ടിലെ പശുത്തൊഴുത്ത് എവിടെയാ... ' എന്ന് നെയ്യ് പരസ്യത്തില്‍ ചോദിക്കുന്ന അതേ മഞ്ജു വാര്യര്‍, തൊഴുത്ത് അന്വേഷിച്ചാണോ ഈ വീട്ടിലേക്ക് കയറി വന്നതെന്ന് സംശയിച്ചു പോകും.' എന്നായിരുന്നു മറ്റൊരു പ്രതികരണം.

Summary

Ranjith's short film Aaro starring Manju Warrier and Shyama Prasad gets trolled.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com