ഒരു വോട്ടിന് ജയിക്കുമെന്നാണ് കരുതിയത്; കേസ് ഉലച്ചു, പൊരുതിയത് മകള്‍ക്ക് വേണ്ടി: ശ്വേത മേനോന്‍

ശബ്ദമല്ല പ്രവര്‍ത്തിയാണ് സംസാരിക്കുക
Shwetha Menon
Shwetha Menonഇന്‍സ്റ്റഗ്രാം
Updated on
1 min read

അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് ശ്വേത മേനോന്‍. തന്റെ ശബ്ദമല്ല പ്രവര്‍ത്തിയാണ് സംസാരിക്കുകയെന്നും താരം പറയുന്നു. അതേസമയം എല്ലാ ഇന്‍ഡ്രസ്ട്രിയിലെന്നത് പോലെ മലയാളത്തിലും പവര്‍ ഗ്രൂപ്പുണ്ടെന്നും ശ്വേത മേനോന്‍ പറഞ്ഞു. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു താരം.

Shwetha Menon
'ഇങ്ങനെ ഡ്രസ് ഇടുന്ന നിന്നെ റേപ്പ് ചെയ്യണമെന്ന് കമന്റ്; അക്കൗണ്ടില്‍ കുഞ്ഞിനൊപ്പമുള്ള ഫോട്ടോയും ബൈബിള്‍ വചനവും; ദുരനുഭവം പങ്കിട്ട് ദയ

''പക്ഷപാതിത്വം ഇല്ലാത്ത പ്രകൃതമാണ് എന്റേത്. അക്കാര്യം മലയാളത്തില്‍ മാത്രമല്ല എല്ലാ ഇന്‍ഡസ്ട്രിയിലും അറിയാം. എന്റെ ശബ്ദമല്ല, ആക്ഷനാണ് ഇവിടെ പ്രസക്തം. ഇന്‍ഡസ്ട്രിയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടാകും. എല്ലാ ഇന്‍ഡസ്ട്രിയിലും പവര്‍ ഗ്രൂപ്പ് ഉണ്ടാകും. മഹാരഥന്മാര്‍ ഇരുന്നിരുന്ന കസേരയിലാണ് ഞാന്‍ ഇരിക്കുന്നത്. എന്റെ കയ്യൊപ്പോടു കൂടി ഞാനത് മുന്നോട്ട് കൊണ്ടു പോകും'' എന്നാണ് ശ്വേത പറയുന്നത്.

Shwetha Menon
ഞാന്‍ ജീപ്പില്‍ കയറുന്നത് കാമറയില്‍ പകര്‍ത്തിയെന്ന് ആ പൊലീസുകാരന്‍ ഉറപ്പുവരുത്തി, കോണ്‍ഗ്രസ് നേതാവിനെതിരെ പരാതിയില്ല: മാധവ്

ജയിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഒരു വോട്ടിന് ജയിക്കും എന്നാണ് പ്രതീക്ഷിച്ചത്. ഒട്ടേറെ സമ്മര്‍ദ്ധം ഉണ്ടായിരുന്നു. അകത്തു നിന്നും പുറത്തു നിന്നും. പക്ഷെ 19 വോട്ടിന്റെ ഭൂരിപക്ഷം എന്നെ സന്തോഷിപ്പിച്ചുവെന്നും താരം പറയുന്നു. അതേസമയം തനിക്കെതിരായ കേസ് ശരിക്കും ഉലച്ചുവെന്നാണ് ശ്വേത പറയുന്നത്.

''കേസ് എന്നെ ശരിക്കും ഉലച്ചു. അങ്ങനൊരു കേസ് ഇതാദ്യമായിട്ടാണ്. സുപ്രീം കോടി അഭിഭാഷകരോട് പോലും ഞാന്‍ ഉപദേശം തേടി. എല്ലാവര്‍ക്കും അതൊരു പുതിയ അനുഭവമായിരുന്നു. ഒരു അമ്മ എന്ന നിലയില്‍ ഏറെ മാനസിക സമ്മര്‍ദ്ധത്തിലൂടെ കടന്നു പോയ ദിവസങ്ങളായിരുന്നു അത്. എന്റെ മകള്‍ക്ക് 13 വയസാണ്. അവള്‍ക്ക് ഞാനൊരു ലൂസര്‍ ആണെന്ന് തോന്നിപ്പോകുമോ എന്ന് ഭയന്നു. അതുകൊണ്ടാണ് ഫൈറ്റ് ചെയ്തത്.'' എന്നാണ് താരം പറയുന്നത്. തെരഞ്ഞെടുപ്പ് മാറ്റിവച്ച് പരാതി കൊടുത്തയാളുടെ പിന്നാലെ ചികഞ്ഞ് പോകാന്‍ വരെ ഒരു ഘട്ടത്തില്‍ തനിക്ക് തോന്നിയിരുന്നുവെന്നാണ് ശ്വേത പറയുന്നത്.

സിനിമ നഷ്ടപ്പെടുന്നത് സാധാരണയാണ്. എനിക്കും നഷ്ടമായട്ടുണ്ട്. ബോളിവുഡില്‍ നിന്നും മലയാളത്തിലേക്ക് വന്നപ്പോള്‍ ചേഞ്ചിങ് റൂം ഉണ്ടായിരുന്നില്ല. ശുചി മുറികള്‍ ഉണ്ടായിരുന്നില്ലെന്നും ശ്വേത പറഞ്ഞു. വൃത്തിയില്ലായ്മ ഒരു പ്രശ്‌നമായിരുന്നു. പാക്കപ്പ് ആകുമ്പോള്‍ പുരുഷന്മാര്‍ ആകും ആദ്യം പോവുക. സ്ത്രീകള്‍ പിന്നേയും വൈകും. എന്നാല്‍ ഇപ്പോള്‍ ധാരാളം സ്ത്രീകള്‍ ഇന്‍ഡസ്ട്രിയിലുണ്ട്. കാര്യങ്ങള്‍ മാറി. മലയാളി സമൂഹവും മാറിയിട്ടുണ്ടെന്നും ശ്വേത ചൂണ്ടിക്കാണിച്ചു.

Summary

Shwetha Menon was hopefull she will win the AMMA election. But the case shook her. says she decided to fight for her daughter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com