

രാകേഷ് ഓംപ്രകാശ് മെഹ്റ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2006 ൽ പുറത്തിറങ്ങിയ ചിത്രമാണ് രംഗ് ദേ ബസന്തി. ആമിർ ഖാൻ, മാധവൻ, സോഹ അലി ഖാൻ, ഷർമ്മൺ ജോഷി, സിദ്ധാർഥ്, കുണാൽ കപൂർ, അതുൽ കുൽക്കർണി, ആലിസ് പാറ്റൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന് ആദ്യ ദിനം നല്ല അഭിപ്രായമല്ല ലഭിച്ചതെന്ന് പറയുകയാണ് സിദ്ധാർഥ്.
"ഇന്ന് പലരും രംഗ് ദേ ബസന്തി ക്ലാസിക് ആണെന്നൊക്കെ പൊക്കിയടിക്കുന്നുണ്ട്. പക്ഷേ എനിക്കിപ്പോഴും ഓർമയുണ്ട്. ആ സിനിമയ്ക്ക് ആദ്യ ദിവസം വളരെ മോശം റിവ്യൂ ആണ് ഇന്നത്തെ പല സോ കോൾഡ് റിവ്യൂവർമാരും നൽകിയത്. സെക്കൻഡ് ഹാഫ് ട്രെയിൻ ദുരന്തം പോലെ മോശമെന്നാണ് അവരെല്ലാം അഭിപ്രായപ്പെട്ടത്.
ഇമ്മാതിരി കഥയൊക്കെ ഏത് നാട്ടിലാ നടക്കുന്നത് ?. നമ്മുടെ നാട്ടിലെ യുവാക്കളൊന്നും ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ല.- എന്നൊക്കെ ചിലർ പറഞ്ഞിരുന്നു. അതെല്ലാം താണ്ടി ആ സിനിമ ഇന്ന് പലരുടെയും ഇഷ്ടം പിടിച്ചു പറ്റിയെങ്കിൽ അത് വളരെ സ്പെഷ്യലായിട്ടുള്ള ഒന്നാണ്".- സിദ്ധാർഥ് പറഞ്ഞു.
അതോടൊപ്പം ചിത്രത്തിന്റെ ആദ്യ ടൈറ്റിൽ ഇതായിരുന്നില്ലെന്നും സിദ്ധാർഥ് കൂട്ടിച്ചേർത്തു. യങ് ഗൺസ് ഓഫ് ഇന്ത്യയെന്നായിരുന്നു സ്ക്രിപ്റ്റ് എഴുതിയ സമയത്ത് നൽകിയ ടൈറ്റിലെന്നും സൂ മെക്കൻലി എഴുതിയ പുസ്തകത്തിന്റെ ടൈറ്റിൽ അതായിരുന്നുവെന്നും സിദ്ധാർഥ് പറഞ്ഞു.
പിന്നീടാണ് ചിത്രത്തിന് രംഗ് ദേ ബസന്തി എന്ന പേരിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. "ആദ്യത്തെ ടൈറ്റിലിനെക്കുറിച്ച് നിങ്ങൾ ആലോചിക്കുമ്പോൾ തന്നെ സിനിമയെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കും. ഇപ്പോഴുള്ള യുവതലമുറയ്ക്ക് അന്നത്തെ കാലത്തുണ്ടായിരുന്ന യുവാക്കളുടെ ഫീലിങ്സ് മനസിലാകുമോ എന്നതാണ് സിനിമയുടെ പ്രമേയം.
അത് ആസ്പദമാക്കിയാണ് ഈ സിനിമ മുഴുവൻ".- നടൻ പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളായ ചന്ദ്രശേഖർ ആസാദ്, ഭഗത് സിങ്, രാജ്ഗുരു തുടങ്ങിയവരുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് രംഗ് ദേ ബസന്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates