101 കിലോയില്‍ നിന്നും 71 കിലോയിലേക്ക്; സിമ്പുവിന്റെ മാറ്റത്തിന് പിന്നില്‍; വെളിപ്പെടുത്തി താരം

കഠിനാധ്വാനത്തിലൂടെ സിമ്പു കുറച്ചത് 30 കിലോയോളമാണ്.
Simbu
Simbuഎക്സ്
Updated on
1 min read

ഒരുകാലത്ത് തന്റെ ശരീരഭാരത്തിന്റെ പേരില്‍ നിരന്തരം ട്രോളുകള്‍ ഏറ്റുവാങ്ങിയ നടനാണ് സിമ്പു. എന്നാല്‍ പിന്നീട് വണ്ണം കുറച്ച് സിമ്പു എല്ലാവരേയും ഞെട്ടിച്ചു. സിമ്പുവിന്റെ ട്രാന്‍സ്ഫര്‍മേഷന്‍ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കഠിനാധ്വാനത്തിലൂടെ സിമ്പു കുറച്ചത് 30 കിലോയോളമാണ്.

Simbu
'അവരെല്ലാം മൂവ് ഓണ്‍ ആയി., എന്തുകൊണ്ട് സിമ്പു മാത്രം ഇപ്പോഴും സിംഗിള്‍?'; വൈറലായി നടന്റെ മറുപടി

101 കിലോയില്‍ നിന്നും 71 കിലോയിലേക്കാണ് സിമ്പു വണ്ണം കുറച്ചെത്തിച്ചത്. താന്‍ വണ്ണം കുറച്ചതിനെക്കുറിച്ച് സിമ്പു തന്നെ സംസാരിക്കുകയാണ്. താന്‍ ഇപ്പോള്‍ രാത്രിയില്‍ ഫുഡ് കഴിക്കാറില്ലെന്നാണ് സിമ്പു പറയുന്നത്. കഴിച്ചാലും അത് കഴിഞ്ഞ് മൂന്ന് മണിക്കൂര്‍ കഴിഞ്ഞേ ഉറങ്ങാറുള്ളൂവെന്നും സിമ്പു പറയുന്നു.

Simbu
രണ്ട് മക്കളേയും പ്ലാന്‍ ചെയ്ത് ഒരേസമയം ലോഞ്ച് ചെയ്തതാണോ എന്ന് അമ്മയോട് പലരും ചോദിച്ചിട്ടുണ്ട്; സംഭവിച്ചത് എന്തെന്ന് ഇന്ദ്രജിത്ത്

അതേസമയം അരസന്‍ ആണ് സിമ്പുവിന്റെ പുതിയ സിനിമ. വെട്രിമാരന്‍ ആണ് സിനിമയുടെ സംവിധാനം. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വിഡിയോ വൈറലായിരുന്നു. ചിത്രത്തിലെ സിമ്പുവിന്റെ മേക്കോവറും കയ്യടി നേടിയിരുന്നു. വെട്രിമാരന്‍ ഹിറ്റ് ചിത്രമായ വടചെന്നൈയുടെ യൂണിവേഴ്‌സില്‍ നിന്നുള്ള ചിത്രമാണ് അരസന്‍.

വടചെന്നൈയിലെ കഥാപാത്രങ്ങള്‍ അരസിനിലുമെത്തുമെന്നാണ് കരുതപ്പെടുന്നത്. അനിരുദ്ധാണ് സംഗീതം. വെട്രിമാരനും സിമ്പുവും ആദ്യമായിട്ടാണ് ഒരുമിക്കുന്നത്. വെട്രിമാരന്‍-സിമ്പു-അനിരുദ്ധ് കോമ്പോയിലെത്തുന്ന സിനിമ എന്ന നിലയിലും അരസന്‍ പ്രത്യേകതകള്‍ നിറഞ്ഞതാണ്.

നേരത്തെ ഈ ചിത്രം വടചെന്നൈയുടെ രണ്ടാം ഭാഗമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വട ചെന്നൈയിലെ സംഭവങ്ങള്‍ക്ക് സമാന്തരമായി നടക്കുന്ന കഥയാണ് അരസനിലേതെന്നാണ് കരുതപ്പെടുന്നത്. ആരാധകര്‍ ഈ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്.

Summary

Simbu reveals the secret behind his weight loss from 101 to 71 kg.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com