ഡാഡി എന്ന വിളി കേള്‍ക്കാന്‍ ഇനി ആളില്ല...; സിന്ധു കൃഷ്ണയുടെ അച്ഛന്‍ അന്തരിച്ചു; വേദനയോടെ താരകുടുംബം

അപ്പൂപ്പനുമായുള്ള അടുപ്പത്തെക്കുറിച്ച് അഹാന പലപ്പോഴും സംസാരിച്ചിട്ടുണ്ട്
Sindhu Krishna Father
Sindhu Krishna Father
Updated on
1 min read

നടന്‍ കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ് രംഗനാഥന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഏറെ കാലമായി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. സിന്ധു കൃഷ്ണയെ കൂടാതെ സിമി എന്ന മകളുമുണ്ട്. മലയാളികള്‍ക്ക് ഏറെ പരിചിതരാണ് കൃഷ്ണ കുമാറിന്റെ കുടുംബം. കൊച്ചുമക്കളാണ് രംഗനാഥന്റെ മരണ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

Sindhu Krishna Father
ചാക്കോച്ചന് 'തൊലിക്കട്ടി' വന്നത് താന്‍ കാരണമെന്ന് ഷൈന്‍ ടോം; മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

അപ്പൂപ്പനുമായുള്ള അടുപ്പത്തെക്കുറിച്ച് അഹാന പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ജീവിതത്തില്‍ എന്ത് സന്തോഷമുണ്ടായാലും ആദ്യം പറയുന്നത് അപ്പൂപ്പനോടും അമ്മൂമ്മയോടും ആണെന്നായിരുന്നു മുമ്പ് അഹാന പറഞ്ഞത്. അപ്പൂപ്പന്റെ മരണത്തില്‍ വേദന പങ്കുവച്ചു കൊണ്ട് അഹാനയും ദിയയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

Sindhu Krishna Father
'പ്രതിഛായ' പ്രൊപ്പഗാണ്ടയല്ല, ഉമ്മന്‍ ചാണ്ടി മാത്രമല്ല, കരുണാകരന്റേയും ഷെയ്ഡുണ്ട്; വിമര്‍ശനങ്ങളോട് ബി ഉണ്ണികൃഷ്ണന്‍

വര്‍ഷങ്ങളോളം മസ്‌കറ്റില്‍ ബിസിനസ് നടത്തിയിട്ടുണ്ട് രംഗനാഥന്‍. പിന്നീട് നാട്ടിലേക്ക് മടങ്ങി വരികയായിരുന്നു. അച്ഛന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് സിന്ധു കൃഷ്ണ തന്റെ വ്‌ളോഗുകളിലൂടെ പലപ്പോഴായി പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ഓണക്കാലത്തും അച്ഛനൊപ്പം ആശുപത്രിയിലായിരുന്നുവെന്ന് സിന്ധു പറഞ്ഞിരുന്നു.

അപ്പൂപ്പന്റെ വിയോഗത്തില്‍ കൊച്ചുമകള്‍ തന്‍വി പങ്കുവച്ച കുറിപ്പ് വിങ്ങലാവുകയാണ്. സിമിയുടെ മകളായ തന്‍വി സോഷ്യല്‍ മീഡിയയിലെ താരമാണ്. കൃഷ്ണ കുമാറിന്റെ കുടുംബത്തിന്റെ വ്‌ളോഗുകളിലും സിമിയെത്താറുണ്ട്. കാനഡയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് തന്‍വി. പൂര്‍ണഗര്‍ഭിണിയായതിനാല്‍ അപ്പൂപ്പനെ അവസാനമായി കാണാന്‍ തന്‍വിയ്ക്ക് സാധിക്കില്ല.

Summary

S Ranganathan, father of Sindhu Krishna, passes away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com