'സഞ്ചയനം ആഘോഷിച്ചോ എന്ന് ചോദിച്ചവരുണ്ട്; കരഞ്ഞ് ബഹളം വച്ചില്ല'; വിമര്‍ശനങ്ങള്‍ക്ക് സിന്ധു കൃഷ്ണയുടെ മറുപടി

ഞങ്ങള്‍ ചിരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ ചിലര്‍ക്ക് അത് അദ്ഭുതമായി തോന്നിയിരിക്കാം
Sindhu Krishna
Sindhu Krishna
Updated on
1 min read

ഈയ്യടുത്താണ് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ് രംഗനാഥന്‍ മരണപ്പെട്ടത്. സോഷ്യല്‍ മീഡിയയിലെ താരമാണ് സിന്ധു കൃഷ്ണ. അതുകൊണ്ട് തന്നെ സിന്ധുവിന്റെ അച്ഛനും സുപരിചിതനാണ്. സിന്ധുവിന്റേയും മക്കളുടേയും വിഡിയോകളില്‍ അച്ഛന്‍ എത്താറുണ്ട്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

Sindhu Krishna
'ആ മേശ വലിച്ചവനെ ഇങ്ങ് വിളിച്ചേ'; 'പേട്രിയറ്റ്' പാട്ട് റിക്കോർഡിങ്ങിനിടെ ശബ്ദം കേട്ട്‌ തിരിഞ്ഞ്‌ നോക്കി മമ്മൂട്ടി, നോട്ടം ചർച്ചയാക്കി ആരാധകർ

അതേസമയം പിതാവിന്റെ മരണത്തിന് പിന്നാലെ സിന്ധു കൃഷ്ണയും കുടുംബവും നടത്തിയ അനുസ്മരണ ചടങ്ങ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം നേരിട്ടിരുന്നു. അച്ഛന്റെ വിയോഗത്തില്‍ സങ്കടമൊന്നുമില്ലാതെ, അണിഞ്ഞൊരുങ്ങി ചിരിച്ചു കൊണ്ട് പരിപാടിയില്‍ പങ്കെടുത്തുവെന്നായിരുന്നു വിമര്‍ശനം. വിലകൂടിയ കളര്‍ഫുള്ളായ വസ്ത്രങ്ങള്‍ ധരിച്ചുവെന്നും വിമര്‍ശനമുണ്ടായിരുന്നു.

Sindhu Krishna
3 ഇഡിയറ്റ്‌സിന് രണ്ടാം ഭാഗം വരുന്നു; 10 വര്‍ഷത്തിന് ശേഷമുള്ള കഥ; സ്ഥിരീകരിച്ച് ആമിര്‍ ഖാന്‍

ഇതിനെല്ലാം മറുപടി നല്‍കുകയാണ് സിന്ധു കൃഷ്ണ. അന്ന് നടത്തിയ പരിപാടിയുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് തന്റെ പുതിയ വ്‌ളോഗിലാണ് സിന്ധു കൃഷ്ണ വ്യക്തമാക്കുന്നത്. സഞ്ചയനം ആഘോഷിച്ചോ എന്നൊക്കെ ചോദിച്ചവരുണ്ടെന്നും സിന്ധു പറയുന്നുണ്ട്. എന്നാല്‍ അത് സഞ്ചയനമായിരുന്നില്ലെന്ന് സിന്ധു വ്യക്തമാക്കുന്നു.

''സഞ്ചയനം വീട്ടിലായിരുന്നു. അതില്‍ പങ്കെടുക്കാന്‍ ബന്ധുക്കളൊക്കെ വന്നിരുന്നു. അതിനെല്ലാം ശേഷം അമ്മുവിനോട് ആണ് ഇങ്ങനെയൊരു പരിപാടി നടത്തിയാലോ എന്ന് ചോദിച്ചത്. വെസ്റ്റേണ്‍ രാജ്യങ്ങളിലും നോര്‍ത്തിലുമൊക്കെ ഇങ്ങനെയുള്ള ചടങ്ങുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടെ അധികം കണ്ടിട്ടില്ല. ഡാഡിയുടെ കൂടെ എല്ലാ ദിവസം ഒരുമിച്ചുണ്ടായിരുന്നവരാണ് അവിടെ വന്നത്. ഡാഡിയുടെ കുറച്ച് ഫോട്ടോയും, വീഡിയോകളുമൊക്കെ കാണിച്ചിരുന്നു. കരഞ്ഞ് ബഹളം വച്ചിരിക്കാതെ, പുഞ്ചിരിയോടെ എല്ലാവരും ഡാഡിക്കുറിച്ചോര്‍ക്കുന്നു, അദ്ദേഹത്തെക്കുറിച്ച് പറയുന്നു, അങ്ങനെയാണ് ആ ചടങ്ങ് സംഘടിപ്പിച്ചത്.'' എന്നാണ് സിന്ധു കൃഷ്ണ പറയുന്നത്.

''ഡാഡിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു ഈ ഹോട്ടല്‍. അവിടുത്തെ സദ്യയും ഡാഡിക്ക് വലിയ പ്രിയമായിരുന്നു. അവിടെവെച്ച് ഡാഡിയെ സ്മരിക്കുമ്പോള്‍ ഡാഡിയുടെ ആത്മാവ് ഞങ്ങളോടൊപ്പമുണ്ടാകുമെന്നും ഡാഡി അത് ആസ്വദിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.'' താരം പറയുന്നു.

''ആ ഫോട്ടോസിന്റെ താഴെ ഒരുപാട് നെഗറ്റിവ് കമന്റുകള്‍ വന്നിരുന്നു. 'ദേ കണ്ടില്ലേ' അവര്‍ ചിരിച്ചു നില്‍ക്കുന്നു' എന്നൊക്കെ. ഡാഡിയുടെ ഫോട്ടോയ്ക്ക് താഴെ നിന്ന് ഞങ്ങള്‍ ചിരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ ചിലര്‍ക്ക് അത് അദ്ഭുതമായി തോന്നിയിരിക്കാം. എന്നാല്‍ ഞങ്ങള്‍ ചിരിച്ചു കണ്ടാലേ ഡാഡിക്ക് സന്തോഷമാവുകയുള്ളൂ എന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഡാഡി സ്വര്‍ഗത്തിലിരുന്ന് ഞങ്ങളെ കണ്ട് സന്തോഷിക്കുന്നുണ്ടാകുമെന്ന് ഞാനുറച്ചു വിശ്വസിക്കുന്നു'' എന്നും സിന്ധ കൃഷ്ണ പറയുന്നു.

Summary

Sindhu Krishna gives reply to criticism for being happy at her father's memorial.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com