“ഹേയ് ചെക്ക് നാ”, ആർത്തവ ദിവസങ്ങളിലെ പതിവ് ചോദ്യം; നാണിക്കേണ്ട കാര്യമില്ലെന്ന് ജ്യോത്സ്ന 

ആർത്തവത്തെക്കുറിച്ച് സംസാരിക്കാനുള്ള മടിയും ചമ്മലും മാറ്റണമെന്ന് ജ്യോത്സന 
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ർത്തവത്തെക്കുറിച്ചുള്ള ആകുലതകൾ നിറഞ്ഞ സ്കൂൾ കാലഘട്ടം ഓർത്തെടുക്കുകയാണ് മലയാളത്തിന്റെ പ്രിയ​ഗായിക ജ്യോത്സ്ന. ആർത്തവം ഒരു സാധാരണമായ ശാരീരിക പ്രക്രിയയാണെന്നും അതിനെക്കുറിച്ചു സംസാരിക്കാനുള്ള മടിയും ചമ്മലും മാറ്റണമെന്നുമാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ ജ്യോത്സന പറയുന്നത്. 

സ്കൂൾ പഠനകാലത്തെ ഒരു യൂണിഫോം ചിത്രം പങ്കുവച്ചാണ് ജ്യോത്സനയുടെ കുറിപ്പ്. “ഈ ചിത്രത്തിലേക്ക് നോക്കുമ്പോൾ, ഞാൻ എത്ര ചെറുപ്പമായിരുന്നു എന്ന വസ്തുത തിരിച്ചറിയുന്നു, അന്ന് വളരെ സാധാരണമാണെന്ന് കരുതിയ ഒരുപാട് കാര്യങ്ങളിലേക്ക് എന്റെ കണ്ണുതുറക്കുന്നു. ലൂസായ യൂണിഫോം ധരിച്ചു ഷാൾ ഊരിവീഴാതെ വൃത്തിയായി തോളിൽ കുത്തി നിൽക്കുന്ന ഇതിൽ എനിക്ക് ഏകദേശം 14 വയസ്സ് പ്രായമുണ്ടായിരിക്കണം.
സ്പോർട്സ് ദിവസങ്ങളിൽ വെള്ള യൂണിഫോമായിരുന്നു. ആർത്തവ സമയത്ത് അത് ധരിക്കുന്നതിനുള്ള പേടി! ബെഞ്ചിൽ നിന്നും എഴുന്നേൽക്കുമ്പോഴെല്ലാം അടുത്തുള്ള പെൺ സുഹൃത്തിനോടുള്ള ആ ചോദ്യം, “ഹേയ് ചെക്ക് നാ”, ചുവന്ന നിറത്തിലുള്ള ഡിസൈൻ വന്നിട്ടുണ്ടാവല്ലേ എന്ന് പ്രാർത്ഥിക്കും. ആവശ്യം വന്നാൽ ഉപയോഗിക്കാൻ പാഡുകൾ ബാഗിൽ നിറക്കും. 
മാസത്തിലെ ആ നാല് ദിവസങ്ങളിൽ പുറത്ത് കളിക്കാൻ വരാത്ത സുഹൃത്തുക്കളുമുണ്ട്. ആർത്തവമാണെന്ന് ആരെങ്കിലും (പ്രത്യേകിച്ച് ആൺകുട്ടികൾ) അറിയുന്നത് ലജ്ജിക്കേണ്ടതും നാണിക്കേണ്ടതുമായ കാര്യമാണെന്ന ചിന്തയായിരുന്നു കാരണം. പക്ഷേ അത് അങ്ങനെ ആകണോ? 
ഒരു സാധാരണ, സ്വാഭാവിക ശാരീരിക പ്രവർത്തനത്തെക്കുറിച്ചുള്ള അത്തരം ചിന്തകൾ പതിനാലാമത്തെ വയസ്സിൽ തന്നെ ഭാരമാക്കണോ?
കാര്യങ്ങൾ പതുക്കെ മാറാൻ തുടങ്ങിയത് കാണുമ്പോൾ സന്തോഷം തോന്നുന്നു. എല്ലാം സാവധാനം ഉറപ്പായും മാറും. 
നമ്മുടെ ചെറിയ പെൺകുട്ടികൾ ചെറിയ പെൺകുട്ടികളായിരിക്കട്ടെ. 
ആദ്യ ആർത്തവം മുതൽ അവരെ “പക്വതയുള്ളവർ” ആയി കാണരുത്. അവരുടെ പുസ്തകങ്ങളിൽ നിന്നും ലൈംഗിക പഠന പേജുകൾ ഒഴിവാക്കരുത്. നിങ്ങളുടെ പെൺകുട്ടികളോടും ആൺകുട്ടികളോടും അതിനെക്കുറിച്ച് സംസാരിക്കുക. അതിനുമേലുള്ള ലജ്ജയും വിലക്കും നീക്കുക. ആർത്തവം സാധാരണമാണ്. ലളിതവും” ജ്യോത്സ്ന കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com