പ്രിയദര്‍ശന്‍ 'മരിച്ചെന്ന്' കരുതി ഗായകന്‍ മിക്ക സിങിന്റെ അനുശോചനം; പാജീ, കൂട്ടിയിട്ട് കത്തിച്ചതാണോ? ട്രോളി സോഷ്യല്‍ മീഡിയ

99-ാമത്തെ സിനിമയുടെ തിരക്കിലാണ് പ്രിയദര്‍ശന്‍
Mika Singh, Priyadarshan
Mika Singh, Priyadarshanഇന്‍സ്റ്റഗ്രാം
Updated on
1 min read

സംവിധാനത്തില്‍ നിന്നും താന്‍ വിരമിക്കാന്‍ പോവുകയാണെന്ന സൂചനകള്‍ കഴിഞ്ഞ ദിവസമാണ് പ്രിയദര്‍ശന്‍ നല്‍കിയത്. നൂറ് സിനിമകള്‍ എന്ന നാഴികക്കല്ല് പിന്നിടുന്നതോടെ താന്‍ വിരമിച്ചേക്കുമെന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്. തന്റെ 99-ാമത്തെ സിനിമയുടെ ചിത്രീകരണത്തിലാണ് പ്രിയന്‍ ഇപ്പോള്‍. അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒരുമിക്കുന്ന ഹായ്വാന്‍ ആണ് പ്രിയദര്‍ശന്റെ പുതിയ സിനിമ.

Mika Singh, Priyadarshan
കുടുംബക്കാരുടെ എതിര്‍പ്പ്, അഭിനയിക്കാനില്ലെന്ന് നയന്‍താര; നയന്‍സിനെ സിനിമയിലെത്തിച്ച കഥ വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

പ്രിയദര്‍ശന്‍ സംവിധാനം നിര്‍ത്താന്‍ പോകുന്നുവെന്ന വാര്‍ത്ത ആരാധകരില്‍ കടുത്ത നിരാശയാണുണ്ടാക്കിയത്. തങ്ങള്‍ കണ്ടുവളര്‍ന്ന, ജീവിതത്തിന്റെ ഭാഗമായി മാറിയ സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ മടുത്തു, നിര്‍ത്തുകയാണ് എന്ന് പറയുമ്പോള്‍ ആരാധകരുടെ ഉള്ള് പിടയാതിരിക്കില്ല.

Mika Singh, Priyadarshan
'നായികയുടെ പൊക്കിളില്‍ 'ഫ്രൂട്ട് സലാഡ്' ഉണ്ടാക്കുന്ന നായകന്‍; ആ താരത്തിന്റെ സിനിമയിലെ പതിവ് രംഗം'; അനുഭവം പറഞ്ഞ് ഡെയ്‌സി ഷാ

പ്രിയദര്‍ശന്റെ വിരമിക്കല്‍ വാര്‍ത്ത പക്ഷെ രസകരമായൊരു മറ്റൊരു സംഭവത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. പ്രിയദര്‍ശന്‍ വിരമിക്കുന്നുവെന്ന വാര്‍ത്ത വായിച്ച പ്രമുഖ ഗായകന്‍ മിക്ക സിങ് മനസിലാക്കിയത് പ്രിയദര്‍ശന്‍ അന്തരിച്ചുവെന്നാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വാര്‍ത്തയുടെ താഴെ പ്രിയദര്‍ശന് അനുശോചനമറിയിച്ചെത്തിയിരിക്കുകയാണ് മിക്ക സിങ്.

ഓം ശാന്തി എന്നായിരുന്നു വാര്‍ത്തയുടെ താഴെ മിക്ക സിങ് കുറിച്ചത്. വിരമിച്ചുവെന്ന വാര്‍ത്ത മരിച്ചുവെന്നാണ് മിക്ക വായിച്ചത്. ഗായകന് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. നിരവധി പേരാണ് മിക്കയുടെ കമന്റിന് മറുപടിയുമായി എത്തിക്കൊണ്ടിരിക്കുന്നത്. മിക്ക മദ്യലഹരിയിലായിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേരാണ് മിക്കയെ ട്രോളിക്കൊണ്ടെത്തുന്നത്.

അതേസമയം തനിക്ക് പറ്റിയ അബദ്ധം മിക്കയ്ക്ക് ഇതുവരെ മനസിലായിട്ടില്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്രയും കമന്റും പോസ്റ്റുമൊക്കെ വന്നിട്ടും മിക്ക തന്റെ കമന്റ് ഡിലീറ്റ് ചെയ്തിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. മിക്ക ഇന്നലെ രാത്രി അടിച്ച് ഓഫായി കിടന്നുറങ്ങിപ്പോയതാകുമെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

തന്റെ 99-ാമത്തെ സിനിമയുടെ തിരക്കിലാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍. സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും പ്രധാന വേഷത്തിലെത്തുന്ന ഹായ്വാന്‍ മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിന്റെ ഹിന്ദി പതിപ്പാണ്. ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തുന്നുണ്ടെന്നും പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു. കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. 100-ാമത്തെ ചിത്രമായി മോഹന്‍ലാല്‍ സിനിമ ആലോചനയിലുണ്ടെന്നും പ്രിയന്‍ പറഞ്ഞിരുന്നു. പിന്നാലെ ഹേരാ ഫേരിയുടെ മൂന്നാം ഭാഗവും ഒരുക്കാനുണ്ട്. അതിന് ശേഷമാകും താന്‍ വിരമിക്കുകയെന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്.

Summary

Singer Mika Singh thinks Priyadarshan is dead. Social media trolls him for his mistake.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com