നിരവധി ആരാധകരുള്ള ഗായികയാണ് റിമി ടോമി. തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ പാട്ടുകളും വിശേഷങ്ങളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറളാവുന്നത് റിമി ടോമി ഒരുക്കിയ കവർ സോങ്ങാണ്. കമൽ സംവിധാനം ചെയ്ത മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ ‘ദ്വാദശിയിൽ മണിദീപിക’ എന്ന ഗാനവുമായാണ് താരം എത്തിയത്.
പാട്ട് പാടി നൃത്തം ചെയ്യുന്ന റിമിയെ ആണ് വിഡിയോയിൽ കാണുന്നത്. റിമി ടോമിയുടെ പാട്ട് മാത്രമല്ല നൃത്ത ചുവടുകളും ആരാധകരുടം ഹൃദയം കവരുകയാണ്. വിദ്യാസാഗറിന്റെ ഈണത്തിൽ പിറന്ന ഗാനം കെ.ജെ.യേശുദാസും സുജാത മോഹനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. വിദ്യാസാഗറിന്റെ പിറന്നാൾ ദിനത്തിൽ സംഗീത ആദരമായാണ് റിമി ടോമി കവർ ഗാനം പുറത്തിറക്കിയത്. യൂസഫലി കേച്ചേരിയുടേതാണു വരികൾ.
കൂടാതെ റിമിയുടെ സൗന്ദര്യവും പ്രശംസിക്കപ്പെടുന്നുണ്ട്. കസവ് കരയുള്ള മെറൂൺ സാരിയുടുത്താണ് റിമിയെ കാണുന്നത്. ട്രെഡീഷണൽ ആഭരണങ്ങളാണ് ഇതിനൊപ്പം അണിഞ്ഞിരിക്കുന്നത്. തലയിൽ ചെത്തിപ്പൂവും ചൂടിയിട്ടുണ്ട്. നിരവധി കമന്റുകളാണ് റിമിയുടെ പാട്ടിനേയും ഡാൻസിനേയും സൗന്ദര്യത്തേയും പ്രശംസിച്ചുകൊണ്ട് എത്തുന്നത്. ശ്രീഹരി കെ നായർ ആണ് കവർ ഗാനത്തിന്റെ പ്രോഗാമിങ് ചെയ്തത്. സായ് പ്രകാശ് മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. സരുൺ രവീന്ദ്രൻ ആണ് നൃത്തസംവിധാനം. അമോഷ് പുതിയാറ്റിൽ കവർ ഗാനത്തിന്റെ ചിത്രീകരണം നിർവഹിച്ചിരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates