തണുത്ത് വിറച്ച് 'പുതുവെള്ളൈമഴൈ' പാടി റിമി ടോമി, മഞ്ഞിലൂടെ ഹസ്‌കി സഫാരി: ഫിന്‍ലന്‍ഡില്‍ അവധി ആഘോഷം: വിഡിയോ

കൊടും തണുപ്പില്‍ വിറക്കുന്നുണ്ടെങ്കിലും താരം അതിമനോഹരമായി ഗാനം ആലപിക്കുകയായിരുന്നു
റിമി ടോമി/ചിത്രം: ഇൻസ്റ്റ​ഗ്രാം
റിമി ടോമി/ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
2 min read

ലയാളത്തിന്റെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. യാത്രകളെ ഇഷ്ടപ്പെടുന്ന താരം ഇടയ്ക്കിടെ പല വിദേശ രാജ്യങ്ങളും സന്ദര്‍ശിക്കാറുണ്ട്. ഇത്തവണത്തെ താരത്തിന്റെ യാത്ര മഞ്ഞ് പുതച്ചു കിടക്കുന്ന ഫിന്‍ലന്‍ഡിലേക്കായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് റിമിയുടെ ഫിന്‍ലന്‍ഡ് വിശേഷങ്ങള്‍. 

മഞ്ഞ് പുതച്ചു കിടക്കുന്ന ഫിന്‍ലന്‍ഡില്‍ നിന്ന് പാട്ടു പാടുന്ന വിഡിയോയും താരം പോസ്റ്റ് ചെയ്തു. എആര്‍ റഹ്മാന്റെ സൂപ്പര്‍ഹിറ്റ് ഗാനം പുതുവെള്ളൈമഴൈ ആണ് താരം ആലപിച്ചത്. കൊടും തണുപ്പില്‍ വിറക്കുന്നുണ്ടെങ്കിലും താരം അതിമനോഹരമായി ഗാനം ആലപിക്കുകയായിരുന്നു. 

ഇതുകൂടാതെ ചില സാഹസിക വിശേഷങ്ങളും റിമി പങ്കുവച്ചു. ഹസ്‌കി റൈഡ് ചെയ്യുന്നതിന്റെ വിഡിയോ ആണ് റിമി പോസ്റ്റ് ചെയ്തത്. ലാപ് ലന്‍ഡില്‍ പ്രശസ്തമാണ് റെയിന്‍ഡീര്‍ സഫാരിയും ഹസ്‌കി സവാരിയും. പേടിച്ച് തണുത്ത് വിറച്ചിട്ടാണെങ്കിലും തന്റെ സാഹസിക യാത്ര പൂര്‍ത്തിയാക്കി എന്നാണ് താരം കുറിച്ചത്. യാത്രയില്‍ തന്നെ സഹായിച്ച രണ്ട് മാലാഖമാരെ  പരിചയപ്പെടുത്താനും താരം മറന്നില്ല. അവരില്ലായിരുന്നെങ്കില്‍ താന്‍ ഇറങ്ങി ഓടുമായിരുന്നു എന്നാണ് കുറിച്ചത്. കൂടാതെ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളും പങ്കുവച്ചു. മഞ്ഞില്‍ വിമാനം നില്‍ക്കുന്നത് ആദ്യമായാണ് താന്‍ കാണുന്നത് എന്നാണ് റിമി കുറിച്ചത്. 

നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്. എത്ര മനോഹരമായാണ് റിമി ജീവിതം ആസ്വദിക്കുന്നത് എന്നാണ് കമന്റുകള്‍. രഞ്ജിനി ജോസ്, ലക്ഷ്മി നക്ഷത്ര, സരിത ജയസൂര്യ, മുന്ന തുടങ്ങിയ നിരവധി പേരും കമന്റ് ചെയ്തിട്ടുണ്ട്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com