'നെഹ്‌റുവിയന്‍ ഇടതെന്ന് പറയുന്ന വിഡി സതീശന്‍, സത്യപ്രതിജ്ഞ ജാതിപ്പേരിലും'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സൂരജ് സന്തോഷ്

നെഹ്‌റു, നിരീശ്വരവാദിയും മതേതര കാഴ്ചപ്പാടുകള്‍ക്ക് പേര് കേട്ടയാളുമായിരുന്നു
VD Satheesan, Sooraj Santhosh
VD Satheesan, Sooraj Santhosh
Updated on
1 min read

മുഖ്യമന്ത്രി വിഡി സതീശനെ വിമര്‍ശിച്ച് ഗായകന്‍ സൂരജ് സന്തോഷ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ വിഡി സതീശന്‍ ജാതിപ്പേര് ഉപയോഗിച്ചതിനേയാണ് സൂരജ് സന്തോഷ് വിമര്‍ശിക്കുന്നത്. നെഹ്‌റുവിയന്‍ ഇടതുപക്ഷക്കാരനെന്ന് സ്വയം പരിചയപ്പെടുത്തുന്ന സതീശന്റെ നിലപാടിലെ വൈരുദ്ധ്യങ്ങളും സൂരജ് ചൂണ്ടിക്കാണിക്കുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സൂരജ് സന്തോഷിന്റെ പ്രതികരണം.

VD Satheesan, Sooraj Santhosh
'കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും തോന്നും, പക്ഷെ പറ്റില്ലല്ലോ'; അച്ഛനെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് പാര്‍വതി കൃഷ്ണ

സതീശന്‍ സ്വയം പരിചയപ്പെടുത്തുന്നത് നെഹ്‌റുവിയന്‍ ഇടതുപക്ഷക്കാരന്‍ എന്നാണ്. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്‌റു, നിരീശ്വരവാദിയും മതേതര കാഴ്ചപ്പാടുകള്‍ക്ക് പേര് കേട്ടയാളുമായിരുന്നുവെന്ന് സൂരജ് ചൂണ്ടിക്കാണിക്കുന്നു. സത്യപ്രതിജ്ഞ ചടങ്ങിലെ വന്ദേ മാതരത്തിന്റെ സാന്നിധ്യവും സൂരജ് ചൂണ്ടിക്കാണിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്:

VD Satheesan, Sooraj Santhosh
തോളില്‍ പിടിക്കാന്‍ ശ്രമിച്ച് ഷാഹിദ്; കൈ തട്ടി മാറ്റി രശ്മിക; നായകനും നായികയും പിണക്കത്തിലോ?; ചര്‍ച്ചയായി വിഡിയോ

നമ്മുടെ മുഖ്യമന്ത്രി വിഡി സതീശന്‍ പറയുന്നത് താനൊരു വലുതപക്ഷക്കാരനല്ലെന്നാണ്. ഒരു അഭിമുഖത്തില്‍ അദ്ദേഹം സ്വയം വിശേഷിപ്പിച്ചത് നെഹ്‌റുവിയന്‍ ഇടതുപക്ഷക്കാരന്‍ എന്നാണ്. പക്ഷെ അതില്‍ ചില വൈരുദ്ധ്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.

അദ്ദേഹം ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. അത് അദ്ദേഹത്തിന്റെ ഭരണഘടനാപരമായ അവകാശമാണ്. അതേസമയം, ജവഹര്‍ലാല്‍ നെഹ്‌റു, നിരീശ്വരവാദിയും മതേതര കാഴ്ചപ്പാടുകള്‍ക്ക് പേര് കേട്ടയാളുമായിരുന്നു.

Sooraj Santhosh
Sooraj Santhosh

സത്യ പ്രതിജ്ഞ ചൊല്ലുമ്പോള്‍ അദ്ദേഹം തന്റെ ജാതിപ്പേര് പരസ്യമായി ഉപയോഗിക്കുകയും ചെയ്തു. പശ്ചാല്ലത്തല സംഗീതം വന്ദേ മാതരം ആയിരുന്നുവെന്നതും ഓര്‍ക്കണം.

Summary

Singer Sooraj Santhosh calls out CM VD Satheesan. Points out the contraditions in his statements.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com