'ഞങ്ങൾ വിവാഹിതരാകുന്നു'; വിഡിയോയുമായി വിധു പ്രതാപും ദീപ്തിയും 

വിവാഹവിശേഷങ്ങൾ കല്യാണ വിഡിയോ വിശകലനം ചെയ്താണ് ഇരുവരും പങ്കുവയ്ക്കുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

വിവാഹ വാർഷിക ദിനത്തിൽ വ്യത്യസ്ത വിഡിയോയുമായി എത്തിയിരിക്കുകയാണ് ​ഗായകൻ വിധു പ്രതാപും ഭാര്യ ദീപ്തിയും. വിധുവിന്റെ യൂട്യൂബ് ചാനലിലാണ് ഞങ്ങൾ വിവാഹിതരാകുന്നു എന്ന തലക്കെട്ടോടെ ഇരുവരും വിഡിയോയുമായി എത്തിയത്. 13 വർഷത്തിന് മുമ്പ് നടന്ന വിവാഹവിശേഷങ്ങൾ കല്യാണ വിഡിയോ വിശകലനം ചെയ്താണ് ഇരുവരും പങ്കുവയ്ക്കുന്നത്. 

കല്യാണത്തിന്റെ തലേ ദിവസത്തെ പരിപാടി മുതൽ വിവാഹ റിസപ്‌ഷൻ വരെയുള്ള സംഭവങ്ങൾ കോർത്തിണക്കിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. പഴയ ഓർമ്മകളിലേക്ക് പോകുമ്പോൾ പരസ്പരം കളിയാക്കാനും സ്വയം ട്രോൾ ചെയ്യാനും ഇരുവരും മറക്കുന്നില്ല. രണ്ടുപേരെയും ട്രോൾ ചെയ്യാൻ പുറത്തുനിന്ന് ആരുടെയും സഹായം വേണ്ടെന്നാണ് കമന്റുകളിൽ ആരാധകർ പറയുന്നതും. 

2008 ഓഗസ്റ്റ് 20നാണ് ഇരുവരുടെയും വിവാഹം നടന്നത്. “ഞങ്ങൾ ടീനേജിലേക്ക് കടന്നു” എന്ന് കുറിച്ചാണ് ഇരുവരും സോഷ്യൽമീഡിയയിൽ വിവാഹവാർഷികം ആറിയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
Manju Warrier, Odiyan, Prithviraj
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com