അച്ഛൻ എഴുതിയ പാട്ടുപാടി സിത്താരയുടെ സായു, വിഡിയോ

ഗോപി സുന്ദറാണ് സം​ഗീത സംവിധാനം നിർവഹിച്ചത്
അച്ഛൻ എഴുതിയ പാട്ടുപാടി സിത്താരയുടെ സായു, വിഡിയോ
Updated on
1 min read

​മലയാളികളുടെ ഇഷ്ട ​ഗായികയാണ് സിത്താര. അതുപോലെ തന്നെ സിത്താരയുടെ മകൾ സായുവിനും ആരാധകർ ഏറെയാണ്. അമ്മയ്ക്കൊപ്പം പാട്ടുപാടുന്ന സായുവിന്റെ നിരവധി വിഡിയോകളാണ് ആരാധകർക്ക് മുന്നിലെത്തിയിരിക്കുന്നത്. ഇപ്പോൾ മകളുടെ ഓണപ്പാട്ട് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് സിത്താര. 

ഓണം വന്നേ എന്നു തുടങ്ങുന്ന ​ഗാനം പാട്ടു പാടി അഭിനയിക്കുന്നത് സായുവാണ്. സിത്താരയുടെ ഭർത്താവ് സജീഷ് എം ആണ് പാട്ട് എഴുതിയത്. ​ഗോപി സുന്ദറാണ് സം​ഗീത സംവിധാനം നിർവഹിച്ചത്. സായുവിന്റെ മുത്തശ്ശിയും വിഡിയോയിൽ വരുന്നുണ്ട്. 

സായു പാടിയ ഒരു ഓണപാട്ടുണ്ട്!!! അവളുടെ അച്ഛൻ DrSajish M  എഴുതിയത്!! പാടിയത് കഴിഞ്ഞ ഓണത്തിനാണ്, ഇറങ്ങുന്നത് ഈ ഓണത്തിനും!!! സായൂന്റെ മുമ്മൂനി ( മുത്തശ്ശി, എന്റെ അച്ഛമ്മ ) അവളോടൊപ്പം ഉണ്ട് പാട്ടിൽ!!! ഭംഗിയുള്ള പാട്ടും, ചിത്രങ്ങളും ഒരുക്കിയത് ശ്രീ. ഗോപി സുന്ദർ- സിത്താര കുറിച്ചു. മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com