'മഞ്ജു ചേച്ചി യെസ് പറഞ്ഞ ആ നിമിഷം'; നന്ദി പറഞ്ഞ് സിതാര കൃഷ്ണകുമാർ

മഞ്ജു വാര്യർക്ക് നന്ദി പറഞ്ഞ് സിതാര പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.
Manju Warrier, Sithara Krishnakumar
Manju Warrier, Sithara Krishnakumarഇൻസ്റ്റ​ഗ്രാം
Updated on
1 min read

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് മഞ്ജു വാര്യർ. ഏത് കാര്യമെടുത്താലും അക്ഷരാർഥത്തിൽ മലയാളികളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് മഞ്ജു വാര്യർ. ആ​ഗ്രഹങ്ങൾ നേടിയെടുക്കുന്ന കാര്യത്തിലാണെങ്കിലും അഭിനയത്തിലാണെങ്കിലും ലുക്കിലാണെങ്കിലുമൊക്കെ ഓരോ തവണയും മഞ്ജു അത്ഭുതപ്പെടുത്തുകയാണ്. കഴിഞ്ഞ ദിവസം മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. ​

ഗായിക സിതാര കൃഷ്ണകുമാറിന്റെ ഒരു പ്രൊജക്ടിന് വേണ്ടിയായിരുന്നു മഞ്ജുവിന്റെ മേക്കോവർ. ഇപ്പോഴിതാ തന്റെ ഒരുപാട് കാലത്തെ ആ​ഗ്രഹം പൂർത്തിയായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സിതാര. ഗായികയുടെ മലബാറിക്കസിന്റെ പുതിയ ആൽബത്തിൽ അതിഥി വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്. നിമിഷ നേരം കൊണ്ട് തന്നെ വിഡിയോ വൈറലാണ്.

സിതാരയുടെ സംഗീത ബാൻഡായ പ്രൊജക്ട് മലബാറിക്കസിന്റെ പുതിയ ഗാനം ‘ഏലേലം കിളിയേ’ റിലീസ് ചെയ്തിരിക്കുകയാണ്. ആൽബത്തിൽ അതിഥി വേഷത്തിൽ മഞ്ജു വാര്യരും സ്ക്രീനിൽ എത്തുന്നുണ്ട്. മഞ്ജു വാര്യർക്ക് നന്ദി പറഞ്ഞ് സിതാര പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. "ഒരു വിദൂര സ്വപ്നം യാഥാർത്ഥ്യമായി. പ്രിയപ്പെട്ട മഞ്ജു ച്ചേച്ചി ഞങ്ങളുടെ വിഡിയോയുടെ ഭാഗമാവുക എന്നത് ഏറെക്കാലമായി ഹൃദയത്തോട് ചേർത്തുവെച്ച ഒരു ആഗ്രഹമായിരുന്നു.

അതിന് സമ്മതം നൽകിയ അവരുടെ ആ നല്ല മനസ്സ് വാക്കുകൾക്കും അപ്പുറമാണ്. ആ നിമിഷം മുതൽ, ഓരോ കാര്യങ്ങളും വളരെ സ്നേഹത്തോടെയും, കരുതലോടെയും, ഭംഗിയായുമാണ് മുന്നോട്ട് പോയത്. അവരുടെ മികച്ച ടീം എല്ലാത്തിനും മനോഹരമായി വഴികാട്ടി.

Manju Warrier, Sithara Krishnakumar
'വിവാഹം ഒന്നിന്റെയും അവസാന വാക്ക് അല്ല എന്ന് പറയാൻ ഇന്നത്തെ പെൺകുട്ടികൾ ധൈര്യം കാണിക്കുന്നുണ്ട്'

അവരുടെ സാന്നിധ്യം ഞങ്ങൾക്കൊരിക്കലും സങ്കൽപ്പിക്കാൻ കഴിയാത്തത്ര പ്രൗഢി നൽകി. ഈ യാത്രയിൽ അവർ പകർന്ന ഊഷ്മളതയ്ക്കും, അവരിലെ ആ മാന്ത്രികതയ്ക്കും ഹൃദയം നിറഞ്ഞ നന്ദി," സിതാര കുറിച്ചു. അഹമ്മദ് ശ്യാം ആണ് ‘ഏലേലം കിളിയേ’ എന്ന ആൽബത്തിന് സംഗീതം നൽകിയിരിക്കുന്നത്.

Summary

Cinema News: Sithara Krishnakumar talks about Manju Warrier.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com